Warning | മണിപ്പൂരില്‍ കമാന്‍ഡോകളുടെ കറുത്ത യൂനിഫോം ധരിച്ച് കലാപകാരികള്‍ എത്താന്‍ സാധ്യത; മുന്നറിയിപ്പുമായി പൊലീസ്
ഇംഫാല്‍: (www.kvartha.com) മണിപ്പൂരില്‍ കമാന്‍ഡോകളുടെ കറുത്ത യൂനിഫോം ധരിച്ച് കലാപകാരികള്‍ എത്താന്‍ സാധ്യതയുണ്ടെന്ന മുന്നറിയിപ്പുമായി പൊലീസ്. കമാന്‍ഡോ യൂനിഫോം ദുരുപയോഗം ചെയ്യരുതെന്നും പൊലീസ് അഭ്യര്‍ഥിച്ചു. മണിപ്പൂര്‍ പൊലീസ് കമാന്‍ഡോകളുടെ കറുത്ത യൂനിഫോം അണിഞ്ഞ് ഒരു സംഘം അക്രമകാരികള്‍ നീങ്ങുന്നതിന്റെ വീഡിയോ കഴിഞ്ഞ ദിവസങ്ങളില്‍ പുറത്തു വന്നിരുന്നു.
കലാപത്തിനിടെ പൊലീസ് കേന്ദ്രങ്ങളില്‍നിന്ന് മോഷ്ടിച്ച വസ്ത്രങ്ങളാണിതെന്നും തിരിച്ചറിഞ്ഞിട്ടുണ്ട്. ഇതോടെയാണ് പൊലീസ് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിരിക്കുന്നത്. സൈനിക വാഹനങ്ങള്‍ അടക്കം പരിശോധിക്കുന്നതില്‍ തെറ്റില്ലെന്നും ഉദ്യോഗസ്ഥരുടെ തിരിച്ചറിയല്‍ കാര്‍ഡുകള്‍ പരിശോധിക്കണമെന്നും പൊലീസ് മേധാവി നിര്‍ദേശം നല്‍കി.
പൊലീസ് യൂനിഫോം ദുരുപയോഗം ചെയ്യപ്പെട്ട സന്ദര്‍ഭങ്ങള്‍ ഉണ്ടായിട്ടുണ്ട്, എന്നാല്‍ അത്തരം കേസുകള്‍ എണ്ണത്തില്‍ കുറവാണെന്നും, നിയമം നടപ്പിലാക്കുന്ന ഏജന്‍സി പക്ഷപാതപരമായി പെരുമാറുന്നുവെന്ന് മറ്റ് സമൂഹത്തിന് തോന്നുന്നതിനാല്‍ ഈ രീതി അവസാനിപ്പിക്കേണ്ടതുണ്ടെന്നും പൊലീസ് മേധാവി പറഞ്ഞു.
മെയ് മൂന്നിന് കലാപം ആരംഭിച്ചശേഷം 45,000 പേരടങ്ങുന്ന മണിപ്പൂര്‍ പൊലീസ് സേന, രണ്ടായി വിഘടിച്ചിരുന്നു. മെയ്‌തെയ് വിഭാഗത്തില്‍പ്പെടുന്ന ഉദ്യോഗസ്ഥര്‍ ഇംഫാല്‍ താഴ്വാരങ്ങളിലേക്കും കുക്കി വിഭാഗത്തില്‍പ്പെടുന്നവര്‍ മലമുകളിലേക്കും മാറുകയായിരുന്നു.
1200 ഉദ്യോഗസ്ഥര്‍ ജോലിയില്‍നിന്നു വിട്ടുനില്‍ക്കുന്നുണ്ടെന്ന് ഡിജിപി രാജീവ് സിങ് അറിയിച്ചു. ഇവരെ തിരിച്ചു ജോലിയില്‍ പ്രവേശിപ്പിക്കാനുള്ള നീക്കം നടക്കുകയാണ്. 1150 പേര്‍ ഇതിനകം തന്നെ ജോലിയില്‍ തിരികെ പ്രവേശിച്ചുവെന്നും അദ്ദേഹം പറഞ്ഞു. മെയ്‌തേയ്, കുക്കി എന്നീ രണ്ട് വിഭാഗങ്ങള്‍ തമ്മിലുള്ള പേരാട്ടത്തില്‍ ഇതുവരെ 150-ലധികം പേര്‍ കൊല്ലപ്പെട്ടു.
അടുത്തിടെ, പൊലീസ് മേധാവി തൗബാല്‍ ജില്ലയിലെ ഖാന്‍ഗാബോക് പ്രദേശം സന്ദര്‍ശിച്ചിരുന്നു. അവിടെ മൂന്നാം ഇന്‍ഡ്യന്‍ റിസര്‍വ് ബറ്റാലിയനിലെ ജവാന്‍മാര്‍ നൂറുകണക്കിന് കലാപകാരികളുടെ ആയുധശേഖരം കൊള്ളയടിക്കാനുള്ള ശ്രമം പരാജയപ്പെടുത്തി.
Powered by Info News For You
കലാപത്തിനിടെ പൊലീസ് കേന്ദ്രങ്ങളില്‍നിന്ന് മോഷ്ടിച്ച വസ്ത്രങ്ങളാണിതെന്നും തിരിച്ചറിഞ്ഞിട്ടുണ്ട്. ഇതോടെയാണ് പൊലീസ് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിരിക്കുന്നത്. സൈനിക വാഹനങ്ങള്‍ അടക്കം പരിശോധിക്കുന്നതില്‍ തെറ്റില്ലെന്നും ഉദ്യോഗസ്ഥരുടെ തിരിച്ചറിയല്‍ കാര്‍ഡുകള്‍ പരിശോധിക്കണമെന്നും പൊലീസ് മേധാവി നിര്‍ദേശം നല്‍കി.
പൊലീസ് യൂനിഫോം ദുരുപയോഗം ചെയ്യപ്പെട്ട സന്ദര്‍ഭങ്ങള്‍ ഉണ്ടായിട്ടുണ്ട്, എന്നാല്‍ അത്തരം കേസുകള്‍ എണ്ണത്തില്‍ കുറവാണെന്നും, നിയമം നടപ്പിലാക്കുന്ന ഏജന്‍സി പക്ഷപാതപരമായി പെരുമാറുന്നുവെന്ന് മറ്റ് സമൂഹത്തിന് തോന്നുന്നതിനാല്‍ ഈ രീതി അവസാനിപ്പിക്കേണ്ടതുണ്ടെന്നും പൊലീസ് മേധാവി പറഞ്ഞു.
മെയ് മൂന്നിന് കലാപം ആരംഭിച്ചശേഷം 45,000 പേരടങ്ങുന്ന മണിപ്പൂര്‍ പൊലീസ് സേന, രണ്ടായി വിഘടിച്ചിരുന്നു. മെയ്‌തെയ് വിഭാഗത്തില്‍പ്പെടുന്ന ഉദ്യോഗസ്ഥര്‍ ഇംഫാല്‍ താഴ്വാരങ്ങളിലേക്കും കുക്കി വിഭാഗത്തില്‍പ്പെടുന്നവര്‍ മലമുകളിലേക്കും മാറുകയായിരുന്നു.
1200 ഉദ്യോഗസ്ഥര്‍ ജോലിയില്‍നിന്നു വിട്ടുനില്‍ക്കുന്നുണ്ടെന്ന് ഡിജിപി രാജീവ് സിങ് അറിയിച്ചു. ഇവരെ തിരിച്ചു ജോലിയില്‍ പ്രവേശിപ്പിക്കാനുള്ള നീക്കം നടക്കുകയാണ്. 1150 പേര്‍ ഇതിനകം തന്നെ ജോലിയില്‍ തിരികെ പ്രവേശിച്ചുവെന്നും അദ്ദേഹം പറഞ്ഞു. മെയ്‌തേയ്, കുക്കി എന്നീ രണ്ട് വിഭാഗങ്ങള്‍ തമ്മിലുള്ള പേരാട്ടത്തില്‍ ഇതുവരെ 150-ലധികം പേര്‍ കൊല്ലപ്പെട്ടു.
Keywords: Manipur Police's Warning Amid Reports Of Rioters Wearing Commando Uniforms, Manipur, News, Warning, Police, Trending, Clash, Army, Uniform, National.
Powered by Info News For You

Comments
Post a Comment