Suspended | മൃഗശാലയില്‍ നിന്ന് കാണാതായ അപൂര്‍വ പക്ഷി കണ്ടുകിട്ടിയില്ല; ജീവനക്കാരനെ സസ്‌പെന്‍ഡ് ചെയ്തു
തൃശൂര്‍: (www.kvartha.com) മൃഗശാലയില്‍നിന്ന് കഴിഞ്ഞ ശനിയാഴ്ച കാണാതായ അപൂര്‍വ പക്ഷിയായ ലേഡി ആമെസ്റ്റ് ഫെസന്റിനെ കണ്ടുകിട്ടിയില്ല. സംഭവത്തില്‍ മൃഗശാലയിലെ പക്ഷി കൂടുകളുടെ ശുചീകരണ വിഭാഗത്തിലെ താല്‍ക്കാലിക ജീവനക്കാരനെ സസ്‌പെന്‍ഡ് ചെയ്തു. ജീവനക്കാര്‍ ഭക്ഷണം നല്‍കാനെത്തിയപ്പോഴാണ് കിളിയെ കാണാതായത് അറിയുന്നത്.
കൂട് വൃത്തിയാക്കുന്ന സമയത്ത് പക്ഷി പുറത്ത് ചാടിയിരിക്കാം എന്നാണ് പ്രാഥമിക നിഗമനം. തുടര്‍ന്ന് നടത്തിയ തിരച്ചിലില്‍ കൂടിന് പരിസരത്തും മൃഗശാലയുടെ പരിസരപ്രദേശങ്ങളിലും പക്ഷിയെ കണ്ടെത്താനായില്ല.
നഗരത്തില്‍ കിഴക്കേകോട്ട തോപ്പ് സ്റ്റേഡിയം പരിസരത്ത് കണ്ടുവെന്ന വിവരത്തെ തുടര്‍ന്ന് തിരച്ചില്‍ നടത്തിയിരുന്നുവെങ്കിലും കണ്ടെത്താനായില്ല. ഒരു പൂവനും രണ്ടു പിടയുമാണ് മൃഗശാലയില്‍ ഉണ്ടായിരുന്നത്. ഇതിലെ പൂവനെയാണ് കാണാതായത്. തെക്കുകിഴക്കന്‍ ചൈനയില്‍ കാണപ്പെടുന്ന വംശനാശം സംഭവിച്ച അപൂര്‍വ ഇനം പക്ഷിയാണ് ലേഡി ആമെസ്റ്റ് ഫെസന്റ്.
Keywords: Thrissur, News, Kerala, Missing, Bird, Employee, Suspended, Zoo,Thrissur: Missing bird not found; Zoo employee suspended.
Powered by Info News For You

Comments
Post a Comment