Shot Dead | കലിഫോര്‍ണിയയില്‍ മലയാളി വിദ്യാര്‍ഥി വെടിയേറ്റു മരിച്ചു

കോട്ടയം: (www.kvartha.com) യുഎസിലെ കലിഫോര്‍ണിയയില്‍ മലയാളി വിദ്യാര്‍ഥി വെടിയേറ്റു മരിച്ചു. ഏറ്റുമാനൂര്‍ കൈപ്പുഴ കാവില്‍ സണ്ണിയുടെ മകന്‍ ജാക്‌സണ്‍ (17) ആണ് മരിച്ചത്. ജാക്‌സന്റെ അമ്മ റാണി യുഎസില്‍ നഴ്‌സാണ്. 

വെള്ളിയാഴ്ച (21.07.2023) വൈകിട്ട് 3.30നു സണ്ണി കൈപ്പുഴയിലെ സഹോദരിയെ വിളിച്ചാണ് വിവരമറിയിച്ചത്. സംസ്‌കാരം യുഎസില്‍ത്തന്നെ നടത്തുമെന്നാണ് ബന്ധുക്കള്‍ക്ക് ലഭിച്ച വിവരം. ജാക്‌സന്റെ സഹോദരങ്ങള്‍: ജ്യോതി, ജോഷ്യ, ജാസ്മിന്‍. 

1992ല്‍ ആണ് സണ്ണി യുഎസിലേക്ക് കുടിയേറിയത്. ഇപ്പോള്‍ കുടുംബസമേതം അവിടെയാണ് താമസം. 2019ലാണ് ഏറ്റവുമൊടുവില്‍ ഇവര്‍ നാട്ടിലെത്തിയത്. 

News, Kerala, Kerala-News, News-Malayalam, USA, Malayali, Student, Shot Dead, Funeral, USA: Malayali student shot dead.


Keywords: News, Kerala, Kerala-News, News-Malayalam, USA, Malayali, Student, Shot Dead, Funeral, USA: Malayali student shot dead. 

 



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?