Shot Dead | മത്സരത്തിനിടെ റഫറിയെ തല്ലിയ കേസില്‍ പ്രതിയായ യുവ ഫുട്‌ബോള്‍ താരം തലയില്‍ വെടിയേറ്റ് മരിച്ചനിലയില്‍

ബ്യൂനസ് ഐറിസ്: (www.kvartha.com) ഫുട്‌ബോള്‍ മത്സരത്തിനിടെ റഫറിയെ തല്ലിയ കേസില്‍ പ്രതിയായ യുവ ഫുട്‌ബോള്‍ താരത്തെ റെയില്‍വേ സ്റ്റേഷന് സമീപം മരിച്ച നിലയില്‍ കണ്ടെത്തി. അര്‍ജന്റീനയിലെ വില്യംസ് അലക്‌സാന്‍ഡര്‍ ടപോണിനെയാണ് തലയ്ക്ക് വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്. 

കഴിഞ്ഞ ദിവസം എല്‍ റിയുനൈറ്റഡ് ക്ലബിനെതിരായ മത്സരത്തിനിടെ റഫറി ക്രിസ്റ്റ്യന്‍ ഏരിയറിനെ വില്യംസ് മര്‍ദിച്ചിരുന്നു. റഫറിയുടെ തീരുമാനങ്ങളില്‍ പ്രതിഷേധിച്ച താരം അദ്ദേഹത്തെ ഇടിച്ചു വീഴ്ത്തി. തലയില്‍ മര്‍ദിച്ചതോടെ റഫറി അബോധാവസ്ഥയിലായി. ആശുപത്രിയില്‍ ചികിത്സ തേടിയ ശേഷം, റഫറി പൊലീസില്‍ പരാതി നല്‍കിയിരുന്നു.

ഇതോടെ വില്യംസ് അലക്‌സാന്‍ഡറിനെതിരെ കൊലപാതക ശ്രമം ഉള്‍പെടെയുള്ള വകുപ്പുകള്‍ ചേര്‍ത്ത് പൊലീസ് കേസെടുത്തു. 10 മുതല്‍ 15 വര്‍ഷം വരെ തടവു ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ് താരത്തിനെതിരെ ചുമത്തിയിരുന്നത്. താരത്തെ ഫുട്‌ബോളില്‍നിന്ന് ആജീവനാന്തം വിലക്കാനും ശിപാര്‍ശ ചെയ്തിരുന്നു.

കേസില്‍പെട്ട മനോവിഷമത്തില്‍ വില്യംസ് ആത്മഹത്യ ചെയ്തതാണെന്നാണ് പൊലീസിന്റെ നിഗമനം. പ്രാദേശിക ഫുട്‌ബോള്‍ മത്സരത്തില്‍ കോര്‍ടാഡ ടീമിന്റെ താരമായിരുന്നു വില്യംസ്. 

News, World, World-News, Footballer, Found Dead, Attack, Referee, Shot Dead, Footballer found dead three days after attacking referee.



Keywords: News, World, World-News, Footballer, Found Dead, Attack, Referee, Shot Dead, Footballer found dead three days after attacking referee. 


 


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?