PT7 | കാട്ടാന പി ടി 7-ന് വലതുകണ്ണിന്റെ കാഴ്ച പൂര്‍ണമായും നഷ്ടപ്പെട്ടു; പെലറ്റ് തറച്ചതോ അപകടത്തിലോ സംഭവിച്ചതാകാമെന്ന് ഹൈകോടതി സമിതി

പാലക്കാട്: (www.kvartha.com) വനംവകുപ്പ് പിടികൂടി ധോണി കാംപിലെ കൂട്ടിലടച്ച പി ടി 7 (ധോണി) എന്ന കാട്ടാനയ്ക്ക് വലതുകണ്ണിന്റെ കാഴ്ച പൂര്‍ണമായും നഷ്ടപ്പെട്ടതായി കണ്ടെത്തല്‍. നിലവില്‍ പാപ്പാന്മാര്‍ ആനയുടെ ഇടതുവശത്ത് നിന്നാണ് ഭക്ഷണവും വെള്ളവും നല്‍കുന്നത്. 20 വയസ് മാത്രമുള്ള ആനയുടെ കാഴ്ച നഷ്ടപ്പെട്ടത് ഗൗരവത്തോടെയാണ് വനംവകുപ്പ് കാണുന്നത്.

കാഴ്ച വീണ്ടെടുക്കാന്‍ വിദഗ്ധ ചികിത്സ ഉള്‍പെടെയുള്ള നിര്‍ദേശങ്ങള്‍ ഹൈകോടതി നിയോഗിച്ച വിദഗ്ധസംഘം ശുപാര്‍ശ ചെയ്യുമെന്നാണ് പ്രതീക്ഷ. കാഴ്ച നഷ്ടപ്പെട്ടതിന് കാരണം കണ്ടെത്താന്‍ കൂടുതല്‍ പരിശോധന ആവശ്യമാണെന്ന് വനംവകുപ്പ് അറിയിച്ചു. ആനയെ പിടികൂടുമ്പോള്‍ത്തന്നെ വലതുകണ്ണിന് കാഴ്ചക്കുറവുണ്ടായിരുന്നു. എയര്‍ ഗണ്‍ പെലറ്റ് തറച്ചതോ അപകടത്തിലോ ആകാം കാഴ്ച ശക്തി നഷ്ടമായതെന്നാണ് ഹൈകോടതി നിയോഗിച്ച സമിതിയുടെ കണ്ടെത്തല്‍.

കൂട്ടിലടച്ചതിന്റെ പിറ്റേന്നു മുതല്‍ തുള്ളിമരുന്ന് നല്‍കിയെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. ആനയ്ക്ക് മറ്റ് ആരോഗ്യപ്രശ്‌നങ്ങളില്ലെന്നാണ് വിലയിരുത്തല്‍. ജനുവരി 22ന് മയക്കുവെടിവച്ച് പിടികൂടിയ ആനയെ പരിശീലിപ്പിച്ച് കുങ്കിയാനയാക്കാനായിരുന്നു തീരുമാനം. 

നാല് വര്‍ഷത്തോളം പാലക്കാട് ധോണി പ്രദേശത്തിന്റെ ഉറക്കം കെടുത്തിയ കാട്ടുകൊമ്പനായിരുന്നു പാലക്കാട് ടസ്‌കര്‍ സെവന്‍ (പിടി 7). ധോണി എന്നാണ് ഇതിന് വനം മന്ത്രി നല്‍കിയ ഔദ്യോഗിക പേര്. ശ്രമകരമായ ദൗത്യത്തിലൂടെയാണ് ആനയെ വനം വകുപ്പ് പിടികൂടിയത്. 72 അംഗ ദൗത്യസംഘമായിരുന്നു ആനയെ മയക്കുവെടി വച്ചത്. മൂന്ന് കുങ്കിയാനകളുടെ സഹായത്തോടെ നാല് മണിക്കൂര്‍ കൊണ്ടാണ് വനത്തില്‍ നിന്ന് ധോണി കാംപിലേക്ക് ആനയെ എത്തിച്ചത്. ചീഫ് വെറ്റിനറി സര്‍ജന്‍ ഡോ. അരുണ്‍ സക്കറിയയുടെ നേതൃത്വത്തില്‍ 50 മീറ്റര്‍ അകലെനിന്ന് ആനയുടെ ചെവിക്ക് പിന്നിലേക്ക് മയക്കുവെടി ഉതിര്‍ക്കുകയായിരുന്നു. 

ധോണി, മായാപുരം, മുണ്ടൂര്‍ മേഖലകളില്‍ നാല് വര്‍ഷം നാശമുണ്ടാക്കിയ കൊമ്പനാണ് ഈ ആന. 2022 ജൂലൈ 8 എട്ടിന് പ്രഭാത സവാരിക്കാരനെ ആന ചവിട്ടിക്കൊന്നിരുന്നു. മായാപുരം സ്വദേശി ശിവരാമന്‍ ആണ് കൊല്ലപ്പെട്ടത്. 2022 നവംബര്‍ മുതല്‍ ഇടവേളകള്‍ ഇല്ലാതെ വിലസുകയായിരുന്നു പി ടി 7.

News, Kerala, Kerala-News, Local-News, Regional-News, PT7, Wild Elephant, Lost Sight, Right Eye, Dhoni, Palakkad, Palakkad: PT7 Wild Elephant lost sight in right eye.



Keywords: News, Kerala, Kerala-News, Local-News, Regional-News, PT7, Wild Elephant, Lost Sight, Right Eye, Dhoni, Palakkad, Palakkad: PT7 Wild Elephant lost sight in right eye.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?