POCSO | സനമയല പടന അവസര നലകമനന പറഞഞ പരയപരതതയകതത കടടയ ലഗകമയ പഡപപചചനന പരത; യടയബര പടയല; 'മനപ നരവധ കരമനല കസല പരത'

കൊച്ചി: (www.kvartha.com) സിനിമയില്‍ പാടാന്‍ അവസരം നല്‍കാമെന്ന് പറഞ്ഞ് കാഴ്ച പരിമിതിയുള്ള പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ യുട്യൂബര്‍ പിടിയില്‍. ജീമോന്‍ കല്ലുപുരയ്ക്കലാണ് പോക്‌സോ കേസില്‍ പിടിയിലായത്. മുനമ്പം പൊലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. 

പൊലീസ് പറയുന്നത്: മുനമ്പത്തുള്ള റിസോര്‍ടില്‍വെച്ചാണ് ഇയാള്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. പിന്നണി ഗായികയാക്കാമെന്ന് വാഗ്ദാനം നല്‍കി പെണ്‍കുട്ടിയുടെ പേരിലുള്ള അകൗണ്ടില്‍ നിന്ന് പണം കൈക്കലാക്കിയ പ്രതി പിന്നീട് നിരന്തരം ലൈംഗികമായും ഉപയോഗിച്ചുവെന്ന് പരാതിയില്‍ പറയുന്നു.

കേസ് എടുത്തത് വലിയതുറ പൊലീസാണെങ്കിലും പീഡനം നടന്നത് മുനമ്പതായതിനാല്‍ കേസ് കൈമാറി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

മജിസ്‌ട്രേറ്റിന് മുമ്പാകെ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. പ്രതിക്കെതിരെ മുന്‍പും നിരവധി ക്രിമിനല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.


News, Kerala, Kerala-News, News-Malayalam, Police, Minor Girl, Kochi, YouTuber, Jomon, Arrested, POCSO, Kochi: YouTuber Jeemon arrested under POCSO case.



Keywords: News, Kerala, Kerala-News, News-Malayalam, Police, Minor Girl, Kochi, YouTuber, Jomon, Arrested, POCSO, Kochi: YouTuber Jeemon arrested under POCSO case.



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?