PM Modi | 2 ദിവസത്തെ ഫ്രാന്‍സ് സന്ദര്‍ശനത്തിന് ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി യുഎഇയിലേക്ക്; ഇൻഡ്യൻ എംബസിയുടെ കോൺസുലേറ്റ് സർവീസ് ശനിയാഴ്ച ഉണ്ടാവില്ല

/ ഖാസിം ഉടുമ്പുന്തല

അബുദബി: (www.kvartha.com) രണ്ടുദിവസത്തെ ഫ്രാന്‍സ് സന്ദര്‍ശനം കഴിഞ്ഞു മടങ്ങുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി യുഎഇ സന്ദർശിക്കും. യു എ ഇ സമയം രാവിലെ 9.15ന് അബുദബിയിലെ പ്രസിഡന്‍ഷ്യല്‍ വിമാനത്താവളത്തില്‍ അദ്ദേഹം ഇറങ്ങും. പ്രധാനമന്ത്രിയായ ശേഷം ഇത് അഞ്ചാം തവണയാണ് നരേ ന്ദ്രമോദി യുഎഇയിലേക്ക് വരുന്നത്.

News, World, Gulf, PM, Narendra Modi, UAE, France, PM Narendra Modi emplanes for UAE after concluding two-day France visit.

മോദി യുഎഇ പ്രസിഡന്റ് ശെയ്ഖ് മുഹമ്മദ് ബിന്‍ സാഇദ് ആല്‍ നഹ്യാനുമായി വിവിധ നയന്ത്രവിഷയങ്ങളില്‍ ചര്‍ച നടത്തും. ആഗോള വിഷയങ്ങളിലെ സഹകരണം ഉള്‍പ്പെടെ ചര്‍ചയാകും. ഇത് കൂടാതെ വിവിധ ധാരണാപത്രങ്ങളില്‍ ഇരു നേതാക്കളും ഒപ്പുവയ്ക്കും. ഇൻഡ്യ അധ്യക്ഷസ്ഥാനം വഹിക്കുന്ന ജി20 യില്‍ യുഎഇ പ്രത്യേക ക്ഷണിതാവാണ്.

കോപ് 28ന് ആതിഥ്യമരുളുന്നത് യുഎഇയാണ്. കോപ് 28 പ്രസിഡന്റ് ഡോ. സുൽത്വാന്‍ ബിന്‍ മുഹമ്മദ് അല്‍ ജാബറുമായും പ്രധാനമന്ത്രി യുഎഇയില്‍ വെച്ച് കൂടിക്കാഴ്ച നടത്തും. ഊര്‍ജം, വിദ്യാഭ്യാസം, ആരോഗ്യം എന്നീ മേഖലകളില്‍ പരസ്പരസഹകരണം മെച്ചപ്പെടുത്തുന്നതും ചര്‍ചയാകും. ഉച്ചകഴിഞ്ഞ് 3.15 ന് പ്രധാനമന്ത്രി ഇൻഡ്യയിലേക്ക് തിരിക്കും.

രണ്ട് ദിവസത്തെ ഫ്രാന്‍സ് സന്ദര്‍ശനത്തിന് ശേഷമാണ് പ്രധാനമന്ത്രി യുഎഇയില്‍ എത്തുന്നത്. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിന്റെ ക്ഷണപ്രകാരമാണ് മോദി പാരീസിലെത്തിയത്. അതേസമയം, പ്രധാനമന്ത്രി യുഎഇ സന്ദർശിക്കുന്നത് കൊണ്ട് ഇൻഡ്യൻ എംബസി ശനിയാഴ്ച തോറും നടത്താറുള്ള കോൺസുലേറ്റ് സർവീസ് ജൂലൈ 15ന് നിർത്തൽ ചെയ്തിരിക്കുകയാണ്.

Keywords: News, World, Gulf, PM, Narendra Modi, UAE, France,  PM Narendra Modi emplanes for UAE after concluding two-day France visit.
< !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?