Obituary | അര്‍ബുദബാധിതയായ ഭാര്യയ്ക്ക് ചികിത്സാസഹായം സ്വീകരിച്ചതിന് പിന്നാലെ ഗൃഹനാഥന്‍ കുഴഞ്ഞുവീണ് മരിച്ചു

ഇടുക്കി: (www.kvartha.com) മാവടിയില്‍ തലകറങ്ങി വീണ് ചികിത്സയിലിരുന്ന ഗൃഹനാഥന്‍ മരിച്ചു. തറക്കുന്നേല്‍ ടി സി സജീവാണ് (47) മരിച്ചത്. അര്‍ബുദബാധിതയായ ഭാര്യയുടെ ചികിത്സയ്ക്കുള്ള ധനസഹായം ഭാര്യയുടെ വീട്ടിലെത്തി നല്‍കിശേഷം തിരികെ മടങ്ങുന്നതിനിടെ തലകറങ്ങി വീണ് ചികിത്സയിലായിരുന്നു.

സജീവിന്റെ ഭാര്യ ഷൈജി അര്‍ബുദം ബാധിച്ച് കിടപ്പിലാണ്. അസുഖം പിടിപെട്ടതിനെ തുടര്‍ന്ന് ഷൈജി തന്റെ അണക്കരയിലുള്ള വീട്ടിലായിരുന്നു താമസം. കഴിഞ്ഞ 20ന് ഷൈജിക്ക് ചികിത്സയ്ക്കുള്ള പണം സജീവ് ഇവിടെയെത്തി നല്‍കിയതിനുശേഷം തിരിച്ചുവരുന്ന വഴിയാണ് തലക്കറങ്ങിവീണത്. തൂക്കുപാലത്ത് എത്തിയപ്പോള്‍ തലവേദന അനുഭവപ്പെടുകയും തുടര്‍ന്ന് സജീവ് കുഴഞ്ഞുവീഴുകയായിരുന്നു.

തുടര്‍ന്ന് ആദ്യം കട്ടപ്പനയിലെ ആശുപത്രിയില്‍ എത്തിച്ചു. പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി പാലായിലെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. തലച്ചോറിലേക്കുള്ള ഞരമ്പ് പൊട്ടിയതാണ് മരണകാരണമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. സംസ്‌കാരം 2.30ന് മാവടി സെന്റ് തോമസ് പള്ളിയില്‍ നടക്കും. മക്കള്‍: ക്രിസ്റ്റി, ക്രിസ്റ്റീന, ക്രിസ്റ്റ്യാനോ.

News, Kerala, Kerala-News, Obituary, Obituary-News, Husband, Died, Wife, Treatment, Idukki: Man died after paying the amount that collected by locals for wife's treatment.


Keywords: News, Kerala, Kerala-News, Obituary, Obituary-News, Husband, Died, Wife, Treatment, Idukki: Man died after paying the amount that collected by locals for wife's treatment.






Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?