Obituary | അബൂദബി ഭരണാധികാരിയുടെ പ്രതിനിധി ശെയ്ഖ് സഈദ് ബിന്‍ സെയ്ദ് അല്‍ നഹ്യാന്‍ അന്തരിച്ചു; യുഎഇയില്‍ 3 ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു

അബൂദബി: (www.kasargodvartha.com) യുഎഇ പ്രസിഡന്റ് ശെയ്ഖ് മുഹമ്മദ് ബിന്‍ സെയ്ദ് അല്‍ നഹ്യാന്റെ സഹോദരനും അബൂദബി ഭരണാധികാരിയുടെ പ്രതിനിധിയുമായ ശെയ്ഖ് സഈദ് ബിന്‍ സെയ്ദ് അല്‍ നഹ്യാന്‍ അന്തരിച്ചു. വ്യാഴാഴ്ച പുലര്‍ചെയാണ് അന്ത്യം. ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നുവെന്നാണ് റിപോര്‍ട്.

ശെയ്ഖ് സഈദിന്റെ നിര്യാണത്തെ തുടര്‍ന്ന് രാജ്യത്ത് മൂന്ന് ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു. മൂന്ന് ദിവസം പതാകകളും താഴ്ത്തിക്കെട്ടും. ജുലൈ 29 ശനിയാഴ്ച വരെയാണ് ദുഃഖാചരണം. ശെയ്ഖ് സഈദിനെ അബൂദബി ഭരണാധികാരിയുടെ പ്രതിനിധിയായി നിയമിച്ചത് 2010 ജൂണിലാണ്. അബൂദബിയിലെ ആസൂത്രണ വകുപ്പിന്റെ അന്‍ഡര്‍സെക്രടറിയായിരുന്നു. 

UAE, News, Gulf, World, Top-Headlines, President Sheikh Mohamed, Sheikh Saeed bin Zayed.

Keywords: UAE, News, Gulf, World, Top-Headlines, President Sheikh Mohamed, Sheikh Saeed bin Zayed. 



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?