K T Jaleel | 'ജിഫ്രി മുത്തുകോയ തങ്ങൾ, നിലപാടുകളുടെ സയ്യിദരേ, അങ്ങാണ് ശരി'; മമ്പുറം തങ്ങളുടെയും ഫസൽ തങ്ങളുടെയും വരക്കൽ തങ്ങളുടെയും യഥാർഥ പിൻഗാമിയെന്ന് കെ ടി ജലീൽ

മലപ്പുറം: (www.kvartha.com) സമസ്ത അധ്യക്ഷൻ സയ്യിദ് ജിഫ്രി മുത്തുകോയ തങ്ങളെ പുകഴ്ത്തിയും പിന്തുണച്ചും മുൻമന്ത്രി കെ ടി ജലീൽ എംഎൽഎ. മമ്പുറം സയ്യിദ് അലവിക്കോയ തങ്ങളുടെയും സയ്യിദ് ഫസൽ പൂക്കോയ തങ്ങളുടെയും വരക്കൽ മുല്ലക്കോയ തങ്ങളുടെയും യഥാർഥ പിൻഗാമിയാണ് ജിഫ്രി തങ്ങളെന്ന് കെ ടി ജലീൽ ഫേസ്ബുക് പോസ്റ്റിൽ കുറിച്ചു.

K T Jaleel, Facebook, Muhammad Jifri Muthukkoya Thangal, Muslim League, CPM, Samastha, UCC, Interview, K T Jaleel praised and supported Muhammad Jifri Muthukkoya Thangal.

'ന്യൂ ഇൻഡ്യൻ എക്‌സ്പ്രസി'ന് നൽകിയ അഭിമുഖത്തിൽ തങ്ങൾ നടത്തിയ പരാമർശങ്ങളുടെ പോസ്റ്ററുകൾ പങ്കുവച്ചാണ് കെ ടി ജലീൽ പോസ്റ്റിട്ടിരിക്കുന്നത്. 'സമസ്ത ഒരു പാർടിയുടെയും 'ബി' ടീമല്ല, കോണിക്ക് വോട് ചെയ്തില്ലെങ്കിൽ നരകത്തിൽ പോകുമെന്ന നിലപാടൊന്നും സമസ്തക്കില്ല, ഏകീകൃത സിവിൽ കോഡിൽ സിപിഎമുമായി സഹകരിക്കും, സിപിഎമിന് നിരീശ്വരവാദ നിലപാടുണ്ടാകാം, വീട് കത്തുമ്പോൾ രക്ഷിക്കാൻ വരുന്നവനോട് നീ നിരീശ്വരവാദിയാണോ എന്ന് ചോദിക്കുമോ?', എന്നുള്ള ജിഫ്രി തങ്ങളുടെ പരാമർശങ്ങൾ കെ ടി ജലീൽ പങ്കുവെച്ചിട്ടുണ്ട്.

'സയ്യിദുൽ ഉലമ ജിഫ്രി മുത്തുകോയ തങ്ങൾ. നിലപാടുകളുടെ സയ്യിദരേ, അങ്ങാണ് ശരി. വസ്സലാം', എന്നും ജലീൽ കുറിച്ചിട്ടുണ്ട്.

ഫേസ്‌ബുക് പോസ്റ്റിന്റെ പൂർണരൂപം:


Keywords: K T Jaleel, Facebook, Muhammad Jifri Muthukkoya Thangal, Muslim League, CPM, Samastha, UCC, Interview, K T Jaleel praised and supported Muhammad Jifri Muthukkoya Thangal.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?