Jet Crashed | പരിശീലന പറക്കലിനിടെ അപകടം; സഊദിയില്‍ യുദ്ധവിമാനം തകര്‍ന്നുവീണ് 2 ജീവനക്കാര്‍ക്ക് ദാരുണാന്ത്യം

റിയാദ്: (www.kvartha.com) സഊദിയില്‍ യുദ്ധവിമാനം തകര്‍ന്നുവീണ് രണ്ട് ജീവനക്കാര്‍ക്ക് ദാരുണാന്ത്യം. ഖമീസ് മുശൈത്തില്‍ ബുധനാഴ്ച ഉച്ചക്കാണ് യുദ്ധവിമാനം തകര്‍ന്ന് വീണതെന്ന് സഊദി പ്രതിരോധ മന്ത്രാലയം അറിയിച്ചു. രക്തസാക്ഷികളായ ജീവനക്കാര്‍ക്കും അവരുടെ കുടുംബത്തിനും വേണ്ടി മന്ത്രാലയ വാക്താവ് ബ്രിഗേഡിയര്‍ ജനറല്‍ അല്‍ മാലികി പ്രാര്‍ഥിച്ചു.

കിംഗ് ഖാലിദ് എയര്‍ബേസില്‍ ഉച്ചയ്ക്ക് 2:28 നാണ് സംഭവം. പരിശീലന പറക്കലിനിടയിലായിരുന്നു F-15SA യുദ്ധ വിമാനം അപകടത്തില്‍പെട്ടത്. വിമാനത്തിലെ രണ്ട് ജീവനക്കാര്‍ അപകടത്തില്‍ മരിച്ചതായി പ്രതിരോധ മന്ത്രാലയ വക്താവ് പറഞ്ഞു. സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്ന് അധികൃതര്‍ അറിയിച്ചു. 

News, Gulf, Gulf-News, Accident-News, Saudi Arabia, Fighter, Jet, Crashed, Died, Saudi fighter jet crashes during exercise, died crew on board.


Keywords: News, Gulf, Gulf-News, Accident-News, Saudi Arabia, Fighter, Jet, Crashed, Died, Saudi fighter jet crashes during exercise, died crew on board.



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?