Found Dead | വീട്ടമ്മയെ കിണറിൻ്റെ കമ്പിയിൽ മരിച്ച നിലയിൽ കണ്ടെത്തി

പിലിക്കോട്: (www.kasargodvartha.com) വീട്ടമ്മയെ കിണറിൻ്റെ കമ്പിയിൽ മരിച്ച നിലയിൽ കണ്ടെത്തി. പിലിക്കോട് വയലിലെ പരേതനായ കണ്ണൻ്റെ ഭാര്യ വെങ്ങാട്ട് ശാന്ത (58) യാണ് മരിച്ചത്.

News, Kasaragod, Kerala, Pilicode, Obituary, Found Dead, Well, Woman found dead.

ചൊവ്വാഴ്ച രാത്രി ഭക്ഷണം കഴിച്ച് ഉറങ്ങാൻ കിടന്നതായിരുന്നു. ബുധനാഴ്ച പുലർചെ ആറു മണിയോടെ വീട്ടുകാർ ഉണർന്ന് നോക്കിയപ്പോഴാണ് തൊട്ടടുത്ത് താമസിക്കുന്ന സഹോദരൻ രാജീവൻ്റെ വീട്ടുകിണറിൻ്റെ കമ്പിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.

വിവരമറിഞ്ഞ് ചന്തേര പൊലീസ് സ്ഥലത്തെത്തി പരിയാരത്തെ കണ്ണൂർ മെഡികൽ കോളജ് ആശുപത്രിയിലേക്ക് പോസ്റ്റ് മോർടത്തിനായി മാറ്റി. പരേതരായ അമ്പാടി - പാറു ദമ്പതികളുടെ മകളാണ്. മറ്റ് സഹോദരങ്ങൾ: ശ്യാമള, ശോഭ, ശൈലജ.

Keywords: News, Kasaragod, Kerala, Pilicode, Obituary, Found Dead, Well, Woman found dead.
< !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?