Dismissed | സകള വദയരഥനയ തടടകകണടപയ പഡപപചചനന കസ; പരതയയ സരകര ഉദയഗസഥന പരചചവടട
കോട്ടയം: (www.kvartha.com) പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചെന്ന കേസില്‍ പ്രതിയായ സര്‍കാര്‍ ഉദ്യോഗസ്ഥനെ പിരിച്ചുവിട്ടു. സംഭവം നടന്ന് 14 വര്‍ഷത്തിനുശേഷമാണ് നടപടി. ജലസേചനവകുപ്പ് ഉദ്യോഗസ്ഥനായ എസ് ആര്‍ ഹരീഷ്‌കുമാറിനെയാണ് സര്‍വീസ് ചട്ടമനുസരിച്ച് പിരിച്ചുവിട്ടത്.
അതേസമയം കോടതി വിധിക്കെതിരേ ഹൈകോടതിയില്‍ ഫയല്‍ചെയ്ത അപ്പീലില്‍ ഉത്തരവ് വരുന്നതുവരെ നടപടി നിര്‍ത്തിവെക്കണമെന്ന പ്രതിയുടെ ആവശ്യം സര്‍കാര്‍ തള്ളി. 2009-ല്‍ ഇടുക്കി കഞ്ഞിക്കുഴി പൊലീസാണ് ഹരീഷിനെതിരെ കേസെടുത്തത്.
പത്താംക്ലാസ് വിദ്യാര്‍ഥിനിയെ പരീക്ഷയ്ക്ക് കൂടുതല്‍ മാര്‍ക് കിട്ടാന്‍ പ്രാര്‍ഥിക്കാന്‍ കൊണ്ടുപൊകാമെന്ന് വിശ്വസിപ്പിച്ച് തമിഴ്നാട്ടിലേക്ക് കൊണ്ടുപോയി. അവിടെ വിവിധസ്ഥലങ്ങളില്‍ 45 ദിവസം തടവില്‍വച്ച് പീഡിപ്പിച്ചെന്നാണ് പ്രതിക്കെതിരെയുള്ള കേസ്.
Keywords: Kottayam, News, Kerala, Government employee, Molestation, Case, School Student, Crime, Molestation case; Government employee dismissed.
Powered by Info News For You

Comments
Post a Comment