Cremation | 'ക്രൂരമായ പീഡനത്തിന് ഇരയായി കൊല്ലപ്പെട്ട 5 വയസുകാരിയുടെ അന്ത്യ കര്‍മങ്ങള്‍ നടത്താന്‍ പൂജാരിമാര്‍ വിസമ്മതിച്ചു; കാരണമായി പറഞ്ഞിരുന്നത് ഹിന്ദിക്കാരുടെ കുഞ്ഞല്ലേ' എന്ന്; വെളിപ്പെടുത്തലുമായി രേവന്ത്

ആലുവ: (www.kvartha.com) ക്രൂരമായ പീഡനത്തിന് ഇരയായി കൊല്ലപ്പെട്ട അഞ്ചു വയസുകാരിയുടെ അന്ത്യ കര്‍മങ്ങള്‍ നടത്താന്‍ പൂജാരിമാര്‍ വിസമ്മതിച്ചെന്ന വെളിപ്പെടുത്തലുമായി രേവന്ത്. കുഞ്ഞിന്റെ അന്ത്യകര്‍മങ്ങള്‍ക്കായി എത്തിയ പൂജാരിയാണ് രേവന്ത്. ആലുവ എംഎല്‍എ അന്‍വര്‍ സാദത്തിനെ സാക്ഷിയാക്കിയാണ് മാധ്യമങ്ങള്‍ക്കു മുന്നില്‍ രേവന്ത് ഇക്കാര്യം വെളിപ്പെടുത്തിയത്.

രേവന്തിന്റെ വാക്കുകള്‍:

'ആലുവ പോയി, മാള പോയി, കുറമശ്ശേരി ഭാഗത്തൊക്കെ അലഞ്ഞു. ഒരു പൂജാരിയും വരാന്‍ തയാറായില്ല. അവരൊന്നും മനുഷ്യന്മാരല്ല. അവര്‍ ചോദിച്ചത് ഹിന്ദിക്കാരുടെ കുട്ടിയല്ലേ എന്നാണ്. ഹിന്ദിക്കാരുടെ കുട്ടിയാണെങ്കിലും മനുഷ്യന്മാര്‍ തന്നെയല്ലേ? അപ്പോള്‍ ഞാന്‍ വിചാരിച്ചു, നമ്മുടെ മോള്‍ടെ കാര്യമല്ലേ, ഞാന്‍ തന്നെ കര്‍മം ചെയ്യാം എന്ന്. കര്‍മങ്ങള്‍ അത്ര നന്നായി അറിയുന്ന ആളല്ല. ഞാന്‍ ഇതിനു മുന്‍പ് ഒരു മരണത്തിനേ കര്‍മം ചെയ്തിട്ടുള്ളൂ. ഇതു കേട്ടപ്പോള്‍ എനിക്ക് ആകെ വല്ലായ്മ തോന്നി' - രേവത് വികാരാധീനനായി പറഞ്ഞു.

രേവന്ത് വാക്കുകള്‍ മുഴുമിപ്പിക്കും മുന്‍പേ സമീപത്തുണ്ടായിരുന്ന അന്‍വര്‍ സാദത്ത് എംഎല്‍എ അദ്ദേഹത്തെ ആലിംഗനം ചെയ്തു. കുഞ്ഞിന്റെ മൃതദേഹം കീഴ്മാട് പൊതുശ്മശാനത്തില്‍ സംസ്‌കരിച്ച ശേഷമാണ് രേവന്ത് അന്‍വര്‍ സാദത്തിനൊപ്പം മാധ്യമങ്ങളോട് പ്രതികരിച്ചത്.

നൂറുകണക്കിന് ആളുകളാണ് കുഞ്ഞിനെ അവസാനമായി ഒരുനോക്കു കാണാന്‍ എത്തിയത്. കുട്ടി ഒന്നാം ക്ലാസില്‍ പഠിച്ചിരുന്ന തായിക്കാട്ടുകര എല്‍പി സ്‌കൂളിലെ പൊതുദര്‍ശനത്തിനുശേഷം മൃതദേഹം കീഴ്മാട് പൊതുശ്മശാനത്തില്‍ സംസ്‌കരിച്ചു. 

Five-year-old Girl's Death: Priests were reluctant to perform last rites of migrant couple's daughter, Kochi, News, Revanth, Last Rites Of Migrant Couple's Daughter, Priest, Dead Body, Media, Criticized, Kerala

മൃതദേഹം പൊതുദര്‍ശനത്തിനുവച്ച സ്‌കൂള്‍ അങ്കണം ഹൃദയഭേദകമായ നിമിഷങ്ങള്‍ക്കാണ് സാക്ഷിയായത്. സഹപാഠികളും അധ്യാപകരും പ്രദേശവാസികളും ഉള്‍പെടെ വന്‍ ജനാവലി അന്ത്യാഞ്ജലി അര്‍പ്പിക്കാനെത്തി. അമ്മമാര്‍ അലറിക്കരഞ്ഞു. അധ്യാപകര്‍ ഉള്‍പെടെ വിങ്ങിപ്പൊട്ടി. എല്ലാവര്‍ക്കും കാണാന്‍ അവസരം നല്‍കിയശേഷമാണ് മൃതദേഹം സംസ്‌കരിക്കാനായി കൊണ്ടുപോയത്.

Keywords: Five-year-old Girl's Death: Priests were reluctant to perform last rites of migrant couple's daughter, Kochi, News, Revanth, Last Rites Of Migrant Couple's Daughter, Priest, Dead Body, Media, Criticized,  Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?