Congress | കെ പി കുഞ്ഞിക്കണ്ണൻ അടക്കമുള്ള പാർടി നേതാക്കളെ സോഷ്യൽ മീഡിയ വഴി അപമാനിച്ചെന്ന ആരോപണത്തിൽ ബളാൽ മണ്ഡലം കോൺഗ്രസ് ജെനറൽ സെക്രടറിക്ക് കാരണം കാണിക്കൽ നോടീസ്; ആക്ഷേപിക്കുന്ന തരത്തിൽ ആര് പരാമർശം നടത്തിയാലും മുഖം നോക്കാതെ നടപടിയെന്ന് പി കെ ഫൈസൽ
/ സുധീഷ് പുങ്ങംചാൽ
വെള്ളരിക്കുണ്ട്: (www.kasargodvartha.com) ജില്ലയിലെ മുതിർന്ന കോൺഗ്രസ് നേതാവ് കെ പി കുഞ്ഞിക്കണ്ണനെ പരാമർശിച്ച് സോഷ്യൽ മീഡിയയിൽ അറപ്പുളവാക്കുന്ന തരത്തിൽ ശബ്ദ സന്ദേശം നടത്തിയെന്ന ആരോപണത്തിൽ ബളാൽ മണ്ഡലം കോൺഗ്രസ് ജെനറൽ സെക്രടറി ശിഹാബ് കല്ലൻചിറയ്ക്ക് ജില്ലാ കോൺഗ്രസ് കമിറ്റി കാരണം കാണിക്കൽ നോടീസ് നൽകി.
മൈനോരിറ്റി കോൺഗ്രസ് കാഞ്ഞങ്ങാട് നിയോജക മണ്ഡലം ചെയർമാൻ കൂടിയായ ശിഹാബ് കല്ലൻചിറ വാട്സ് ആപ് ഗ്രൂപിൽ മുൻ എംഎൽഎയും മുൻ ജില്ലാ കോൺഗ്രസ് കമിറ്റി അധ്യക്ഷനും മുൻ കെപിസിസി ജെനറൽ സെക്രടറിയുമായ കെപി കുഞ്ഞിക്കണ്ണനെ വിമർശിച്ചുകൊണ്ട് നടത്തിയ സംഭാഷണം വിവാദമായ സാഹചര്യത്തിലാണ് നടപടി.
10 ദിവസത്തിനകം ശിഹാബ് കല്ലൻചിറ മറുപടി നൽകണം. തൃപ്തികരമല്ലാത്ത മറുപടിയാണ് ലഭിക്കുന്നതെങ്കിൽ കർശന നടപടി ഉണ്ടാകുമെന്നും സോഷ്യൽ മീഡിയവഴി കോൺഗ്രസ് നേതാക്കളെ ആക്ഷേപിക്കുന്ന തരത്തിൽ ആര് പരാമർശം നടത്തിയാലും മുഖം നോക്കാതെ നടപടിയെടുക്കുമെന്നും ജില്ലാ കോൺഗ്രസ് കമിറ്റി അധ്യക്ഷൻ പി കെ ഫൈസൽ കാസർകോട് വാർത്തയോട് പറഞ്ഞു.
മുൻ കെപിസിസി ജെനറൽ സെക്രടറിയും മുൻ എംഎൽഎയും മുൻ ഡിസിസി പ്രസിഡണ്ടുമായ കെ പി കുഞ്ഞിക്കണ്ണൻ പാർടിയിൽ പുതിയ ഗ്രൂപ് ഉണ്ടാക്കുകയാണെന്നും വി ഡി സതീശനും കെ സി വേണുഗോപാലും കെ സുധാകരനും കെ മുരളീധരനും തങ്ങൾക്ക് ഒപ്പമാണെന്നും അല്ലാതെ എഴുന്നേറ്റ് നടക്കാൻ പോലും ആകാത്ത കെ പി കുഞ്ഞിക്കണ്ണനെ പേര് മാറ്റി വിളിക്കണമെന്നും തുടങ്ങി അറപ്പുളവാക്കുന്നവാക്കുകളാണ് യുവ കോൺഗ്രസ് നേതാവ് സോഷ്യൽ മീഡിയ വഴി നടത്തിയതെന്നാണ് ആരോപണം.
കൂടാതെ വയസന്മാരായ കുറെ നേതാക്കളെ ഒതുക്കിയെന്നും ബളാൽ കോൺഗ്രസിൽ എൻ ഡി വിൻസെന്റിനെ പോലെയുള്ളവർ എന്തിനെന്നും ഡിസിസി ജെനറൽ സെക്രടറി ഹരീഷ് പി നായരെ ഞങ്ങൾ ഓടിച്ചുവെന്നും അടുത്തിടെ വെള്ളരിക്കുണ്ടിൽ നടത്തിയ പ്രകടനം കണ്ട് പഞ്ചായത് പ്രസിഡന്റ് രാജു കട്ടക്കയം വരെ ഞെട്ടിയെന്നും ബളാൽ കോൺഗ്രസിൽ കാര്യമായ മാറ്റം വരുത്താൻ ഐ ഗ്രൂപിന് പ്രാപ്തി ഉണ്ടെന്നും കട്ടക്കയം രാജുവിനോട് പോയി പണി നോക്കാൻ പറയെന്നും ശിഹാബ് ശബ്ദസന്ദേശത്തിൽ പറയുന്നതായി കോൺഗ്രസ് നേതാക്കൾ പറയുന്നു.
കഴിഞ്ഞ ബളാൽ ബാങ്ക് തിരഞ്ഞെടുപ്പിൽ ശിഹാബിനെ മണ്ഡലം കമിറ്റി തഴഞ്ഞിരുന്നു. ബളാൽ ബാങ്കിന്റെ ഡയറക്ടർ പദവികൂടി ആവശ്യപ്പെട്ട് ശിഹാബ് പലതവണ മണ്ഡലം പ്രസിഡന്റ് എം പി ജോസഫിനെയും രാജു കട്ടക്കയത്തെയും സമീപിച്ചുരുന്നുവെന്നും എന്നാൽ ശിഹാബിനെ ബാങ്കിന്റെ ഡയറക്ടർ സ്ഥാനത്ത് എത്തിക്കുന്നതിൽ മണ്ഡലം കമിറ്റിയിലെ ഒരുവിഭാഗം നേതാക്കളും രാജു കട്ടക്കയവും തയ്യാറായില്ലെന്നും ഈ വിരോധമാണ് ശിഹാബ് സോഷ്യൽ മീഡിയവഴി തീർത്തതെന്നുമാണ് കോൺഗ്രസ് വൃത്തങ്ങൾ പറയുന്നത്.
തനിക്കെതിരെ വാട്സ് ആപ് ഗ്രൂപ് വഴി വളരെ മോശമായി പരാമർശം നടത്തിയെന്ന് കാണിച്ച് ശിഹാബ് കല്ലൻചിറക്കെതിരെ കെ പി കുഞ്ഞിക്കണ്ണൻ കോടതിയെയും സമീപിച്ചിരിക്കുകയാണ്. അതേസമയം പാർടിയിലെ അടുത്ത ചില പ്രവർത്തകരുമായി നടത്തിയ സൗഹൃദ് സംഭാഷണമാണ് ഇതെന്നും നേതാക്കളെ ഒരു തരത്തിലും അപമാനിക്കാൻ ഉദ്ദേശിച്ചിരുന്നില്ലെന്നും സൗഹൃദ സംഭാഷണത്തിൽ ഉണ്ടാകുന്ന സ്വാഭാവികമായ പ്രതികരണമായി ഇതിനെ കണ്ടാൽ മതിയെന്നും ശിഹാബ് വിശദീകരിക്കുന്നു. നേതാക്കൾ ഗ്രൂപ് പ്രവർത്തനം നടത്തുന്നതിനെ കുറിച്ച് പറയുമ്പോഴാണ് മോശം വാക്കുകൾ ഉണ്ടായതെന്നാണ് അദ്ദേഹം പറയുന്നത്. എന്നാൽ, ബളാൽ മണ്ഡലം കോൺഗ്രസ് ജെനറൽ സെക്രടറി പദവിയിൽ ഇരിക്കുന്നയാൾ നടത്തിയ പരാമർശം മലയോരത്തെ കോൺഗ്രസ് നേതാക്കളിൽ കടുത്ത പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്.
Keywords: News, Vellarikkundu, Kasaragod, Kerala, Congress, Politics, Show cause notice to Balal constituency Congress General Secretary.
< !- START disable copy paste -->
Powered by Info News For You

Comments
Post a Comment