Chocolate Seized | മംഗളൂറില്‍ പിടികൂടിയ ലഹരി ചോക്ലേറ്റ് ഉറവിടം യുപിയാണെന്ന് സൂചന; നാലിനം പാകറ്റുകളില്‍ ഹിന്ദി ലേബലുകള്‍

മംഗളൂറു: (www.kasargodvartha.com) നഗരത്തില്‍ കാര്‍സ്റ്റ്രീറ്റിലും ഫല്‍നീറിലും വിറ്റ ലഹരി കലര്‍ന്ന 100 കിലോഗ്രാം ചോക്ലേറ്റുകള്‍ പിടികൂടിയതുമായി ബന്ധപ്പെട്ട് രണ്ട് പെട്ടിക്കട ഉടമകളെ പൊലീസ് അറസ്റ്റ് ചെയ്തു. പെട്ടിക്കട ഉടമ മനോഹര്‍ ഷെട്ടി(47), കടയുടമ യു പി സ്വദേശിയായ ബച്ചന്‍ സോങ്കാര്‍(45) എന്നിവരുടെ അറസ്റ്റ് വെള്ളിയാഴ്ച രേഖപ്പെടുത്തി. ഇരുവരേയും വ്യാഴാഴ്ച കസ്റ്റഡിയില്‍ എടുത്തിരുന്നു.

ആനന്ദ ചൂര്‍ണ, പവ്വര്‍ മുനക്കവടി, ബാം ബാം മുനക്കവടി, മഹാശക്തി മുനക്ക എന്നിങ്ങനെ നാലിനം ചോക്ലേറ്റുകളാണ് പിടികൂടിയത്. എല്ലാറ്റിന്റേയും ലേബലുകള്‍ ഹിന്ദിയിലാണ്. ഇവയ്ക്ക് 53,500 രൂപ വില കണക്കാക്കുന്നു. പ്രാദേശിക തലത്തിലോ കുടില്‍ വ്യവസായമായോ നിര്‍മിക്കുന്ന ഉല്പന്നം എന്ന പ്രതീതിയുളവാക്കുന്നതാണ് ലേബലുകള്‍ എന്ന് പൊലീസ് പറഞ്ഞു. ഉറവിടം യുപിയാണെന്നും സൂചനയുണ്ട്. 

Mangaluru, News, National, Chocolate, Seized, Drugs, Mangaluru: 100 kg chocolate laced with narcotic drugs seized.

അറസ്റ്റിലായ ബച്ചന്‍ സോങ്കാറിനെ കേന്ദ്രീകരിച്ച് കൂടുതല്‍ അന്വേഷണം നടത്തും. ഇയാള്‍ മാഫിയ കണ്ണിയാണോ എന്ന് കണ്ടെത്തണമെന്നും സ്ഥിരമായി കാര്‍ സ്റ്റ്രീറ്റിലേയും ഫന്‍നീറിലേയും കടകളില്‍ എത്താറുള്ള വിദ്യാര്‍ഥികള്‍ ഉള്‍പെടെയുള്ളവരുടെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുന്നുണ്ടെന്നും പൊലീസ് പറഞ്ഞു. ഇരു കടകളിലും വലിയ തിരക്കാണ് അനുഭവപ്പെട്ടിരൂന്നത്. സ്‌കൂള്‍, കോളജ് വിടുന്ന സമയങ്ങളില്‍ കുട്ടികള്‍ വന്‍തോതില്‍ എത്തി വാങ്ങുന്നത് ചോക്ലേറ്റുകളാണെന്ന് കണ്ടെത്തിയിരുന്നുവെന്ന് റിപോര്‍ടുകള്‍ വ്യക്തമാക്കുന്നു.

Keywords: Mangaluru, News, National, Chocolate, Seized, Drugs, Mangaluru: 100 kg chocolate laced with narcotic drugs seized.



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?