Arrested | ആക്രി കടയില്‍ നിന്ന് ഒന്നരലക്ഷം രൂപയുടെ സാധനങ്ങള്‍ കവര്‍ന്നെന്ന കേസ്: രണ്ടാം പ്രതിയും അറസ്റ്റില്‍

ബദിയഡുക്ക: (www.kasargodvartha.com) ആക്രി കടയില്‍ നിന്ന് ഒന്നരലക്ഷം രൂപയുടെ സാധനങ്ങള്‍ കവര്‍ച ചെയ്തെന്ന കേസില്‍ ഒരാളെ കൂടി ബദിയടുക്ക പൊലീസ് അറസ്റ്റ് ചെയ്തു. വിദ്യാനഗര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ റഹീം (46) ആണ് അറസ്റ്റിലായത്.
          
Badiadka News, Malayalam News, CCTV, Kerala News, Kasaragod News, Crime, Arrested, Robbery, One more arrested in robbery at scrap shop.

മൂന്ന് പ്രതികളുള്ള കേസില്‍ രണ്ടാം പ്രതിയായ റഹീമിനെ ചെര്‍ക്കള പൊടിപ്പള്ളത്ത് വെച്ചാണ് ശനിയാഴ്ച വൈകീട്ടോടെ പിടികൂടിയത്. ഒന്നാം പ്രതി അശ്‌റഫിനെ കഴിഞ്ഞ ദിവസം പിടികൂടിയിരുന്നു. ഹാരിസ് എന്ന മൂന്നാം പ്രതിയും കവര്‍ച ചെയ്ത ആക്രി സാധനങ്ങള്‍ കടത്തിയ ഓടോറിക്ഷയും കിട്ടാനുണ്ടെന്ന് പൊലീസ് അറിയിച്ചു.

ആദ്യം പൊലീസ് വലയിലായ അശ്റഫ് നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ കൂട്ടുപ്രതിയായ ഹാരിസ് എന്നയാളുടെ വീട്ടില്‍ നിന്ന് മോഷണ സാധനങ്ങള്‍ പകുതിയിലധികവുംകണ്ടെടുത്തതായി പൊലീസ് പറഞ്ഞു. ജൂലൈ 12ന് രാത്രിയാണ് ബദിയടുക്ക - മുള്ളേരിയ റോഡിലുള്ള കണ്ണന്‍ എന്നയാളുടെ ഉടമസ്ഥതയിലുള്ള ആക്രി കടയില്‍ കവര്‍ച നടന്നത്. ഒന്നര ലക്ഷം രൂപയോളം വിലയുള്ള ചെമ്പ്, പിത്തള അടങ്ങിയ സാധനങ്ങളാണ് കവര്‍ച ചെയ്തതെന്നാണ് കടയുടമ പരാതിപ്പെട്ടത്.
               
Badiadka News, Malayalam News, CCTV, Kerala News, Kasaragod News, Crime, Arrested, Robbery, One more arrested in robbery at scrap shop.

കവര്‍ച ചെയ്യുന്നതിന്റെ ദൃശ്യം കടയിലെ സിസിടിവിയില്‍ പതിഞ്ഞതാണ് പ്രതികളിലേക്ക് എത്താന്‍ പൊലീസിന് സഹായകരമായത്. രണ്ട് പേര്‍ കടയ്ക്കുള്ളില്‍ നിന്ന് കവര്‍ച നടത്തുകയും മറ്റൊരാള്‍ ഓടോറിക്ഷയില്‍ കടത്തുകയുമായിരുന്നു എന്നാണ് പെലീസ് പറയുന്നത്.

Keywords: Badiadka News, Malayalam News, CCTV, Kerala News, Kasaragod News, Crime, Arrested, Robbery, One more arrested in robbery at scrap shop.
< !- START disable copy paste -->

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?