Arrested | പലകകട വഹന പരശധനയകകട എഡഎഎ പടചചടതത; ഇനസററഗര തരമയ യവതയ സഹതത അറസററല
പാലക്കാട്: (www.kvartha.com) കഴിഞ്ഞ ദിവസം രാത്രി പൊലീസ് നടത്തിയ വാഹന പരിശോധനയ്ക്കിടെ 62 ഗ്രാം എംഡിഎംഎയുമായി യുവതിയും സുഹൃത്തും പിടിയില്‍. തൃശൂര്‍ വെള്ളാങ്ങല്ലൂര്‍ ഗ്രാമ പഞ്ചായത് പരിധിയിലെ ശമീനയും(31) സുഹൃത്ത് തളിക്കുളം ഗ്രാമ പഞ്ചായത് പരിധിയിലെ മുഹമ്മദ് റയീസിനെയുമാണ് (31) പൊലീസ് അറസ്റ്റ് ചെയ്തത്. അറസ്റ്റിലായത് മോഡലും ഇന്‍സ്റ്റഗ്രാം താരവും സൗത് കേരള സൗന്ദര്യ മത്സരത്തിലെ ഫസ്റ്റ് റണറപുമായ യുവതിയാണെന്ന് പൊലീസ് അറിയിച്ചു.
പൊലീസ് പറയുന്നത്: കൊച്ചിയിലെ റിസോര്‍ട് കേന്ദ്രീകരിച്ച് മോഡലുകളും സമൂഹമാധ്യമ കൂട്ടായ്മയിലെ താരങ്ങളും നടത്തിയ പാര്‍ടിയിലേക്കാണ് ഇവര്‍ എംഡിഎംഎ കൊണ്ടുപോയതെന്ന് പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ബെംഗ്‌ളൂറില്‍നിന്ന് ലക്ഷങ്ങള്‍ വിലമതിക്കുന്ന ലഹരിമരുന്നുമായി ഇവര്‍ എത്തിയ ആഡംബര ജീപും കസ്റ്റഡിയിലെടുത്തു.
ശമീന 2019ല്‍ തിരുവമ്പാടി, കൊടുങ്ങല്ലൂര്‍ പൊലീസ് സ്റ്റേഷനുകളില്‍ ഹണി ട്രാപ് കേസിലും പ്രതിയാണ്. മുഹമ്മദ് റയീസ് ഐടി പ്രഫഷനലാണ്. മാസങ്ങള്‍ക്ക് മുന്‍പാണ് ഇയാള്‍ ഗള്‍ഫിലെ ജോലി ഉപേക്ഷിച്ചു തൃശൂരിലെത്തിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.
Keywords: News, Kerala, Kerala-News, Regional-News, Local-News, Palakkad, Arrested, MDMA, Drugs, Social Media, Palakkad: Two arrested with MDMA
Powered by Info News For You
.jpg)
Comments
Post a Comment