Arrested | പിറന്നാൾ ആഘോഷത്തിനെത്തിയ പെൺകുട്ടികളടക്കമുള്ളവർക്ക് നേരെ സദാചാര അക്രമമെന്ന് പരാതി; 4 പേർ അറസ്റ്റിൽ

മേൽപറമ്പ്: (www.kasargodvartha.com) പിറന്നാൾ ആഘോഷത്തിനെത്തിയ പെൺകുട്ടികളടക്കമുള്ളവർക്ക് നേരെ സദാചാര അക്രമം നടത്തിയെന്ന പരാതിയിൽ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. മേൽപറമ്പ് പൊലീസ് സ്റ്റേഷൻ പരിധിയിലെ ടി എ അബ്ദുൽ മൻസൂർ (41), കെ അബ്ദുൽ ഖാദർ അഫീഖ് (37), മുഹമ്മദ് നിസാർ (38) എന്നിവരാണ് അറസ്റ്റിലായത്.

News, Kasaragod, Kerala, Police FIR, Melparamba, Bekal, Attack, Complaint, Arrest, Case, Complaint of moral policing: 3 youths arrested.

മേൽപറമ്പ് ടൗണിൽ ഞായറാഴ്ച വൈകീട്ടോടെയായിരുന്നു കേസിനാസ്പദമായ സംഭവം. ബേക്കൽ കോട്ട കണ്ട് മടങ്ങവെ മേൽപറമ്പിൽ ഹോടെലിൽ ഭക്ഷണം കഴിക്കാൻ എത്തിയപ്പോഴായിരുന്നു അക്രമമെന്നാണ് പരാതി. വാഹനത്തിൽ ഏറെ സമയം ഒരുമിച്ചിരുന്നുവെന്നാരോപിച്ച് ആൺകുട്ടികളെയും പെൺകുട്ടികളെയും പ്രദേശത്തുണ്ടായിരുന്ന ചിലർ അക്രമിക്കുകയായിരുന്നുവെന്നാണ് ആരോപണം.

വാഹനത്തിൽ നിന്നും ഇറങ്ങാൻ അനുവദിക്കാതെ തങ്ങളെ തടഞ്ഞുവെക്കുകയും കയ്യേറ്റം ചെയ്യുകയുമായിരുന്നുവെന്ന് യുവാക്കളും പെൺകുട്ടികളും നൽകിയ പരാതിയിൽ പറയുന്നു. ആറുപേരാണ് കാറിൽ ഉണ്ടായിരുന്നത്. എന്നാൽ, മഴയായതിനാൽ പുറത്തിറങ്ങാനാകാതെ വന്നതോടെ കാറിൽ തന്നെ ഇരിക്കുകയായിരുന്നുവെന്നാണ് ഇവർ വ്യക്തമാക്കുന്നത്.

ഇതുകണ്ട് ചിലർ ചോദ്യം ചെയ്യുകയും ഇതിനെതിരെ സംസാരിച്ചതിന് പെൺകുട്ടിയെയും പിന്നീട് മുന്നിലിരുന്ന ആൺകുട്ടിയെയും മർദിക്കുകയുമായിരുന്നുവെന്നാണ് പരാതി. വിവരമറിഞ്ഞ് പൊലീസ് എത്തുകയും മൂന്നു പേരെ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. കാറിൽ ഉണ്ടായിരുന്ന പെൺകുട്ടികൾ അടക്കമുവരെ രക്ഷിതാക്കൾക്കൊപ്പം വിട്ടയച്ചു. ഇവരുടെ കൂട്ടത്തിലെ ഒരു പെൺകുട്ടിയുടെ പിറന്നാൾ ആഘോഷത്തിനായി ബേക്കൽ കോട്ടയിൽ വന്ന് തിരിച്ചു പോകുന്നതിനിടെയാണ് സംഭവം നടന്നതെന്നാണ് പറയുന്നത്.

Keywords: News, Kasaragod, Kerala, Police FIR, Melparamba, Bekal, Attack, Complaint, Arrest, Case, Complaint of moral policing: 3 youths arrested.
< !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?