Arrested | 'എന്തിനാണ് നിങ്ങള്‍ ശരീരഭാഗം കയ്യില്‍ വയ്ക്കുന്നതെന്ന് ചോദിച്ചപ്പോള്‍ നിങ്ങള്‍ക്ക് മന്ത്രവാദത്തെ കുറിച്ച് ഒന്നും അറിയില്ലെന്ന് മറുപടി'; അസുഖം ബാധിച്ച് മരിച്ചയാളുടെ പാതി വെന്ത മൃതദേഹം ഭക്ഷിച്ചെന്ന പരാതിയില്‍ 2 പേര്‍ അറസ്റ്റില്‍

ഭുവനേശ്വര്‍: (www.kvartha.com) ശവസംസ്‌കാരത്തിനിടെ പാതി വെന്ത മൃതദേഹം ഭക്ഷിച്ചെന്ന ഞെട്ടിക്കുന്ന വാര്‍ത്തയാണ് ഒഡീഷയിലെ മയൂര്‍ബഞ്ച് ജില്ലയിലെ ഗ്രാമമായ ബന്ധാസഹിയില്‍നിന്ന് പുറത്തുവരുന്നത്. സംഭവത്തില്‍ മദ്യപാനികളായ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. സുന്ദര്‍ മോഹന്‍ സിങ്(58), നരേന്ദ്ര സിങ്(25) എന്നിവരാണ് പൊലീസ് പിടിയിലായത്. 

സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ: ബന്ധാസഹി ഗ്രാമത്തിലെ മധുസ്മിത സിങ്ങി(25)ന്റെ മൃതദേഹം സംസ്‌കരിക്കുന്നതിനിടെ ചൊവ്വാഴ്ചയാണ് സംഭവം നടന്നത്. രോഗം ബാധിച്ച് ഗ്രാമത്തിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന മധുസ്മിത അവിടെവച്ച് മരിച്ചു. പോസ്റ്റുമോര്‍ടത്തിനുശേഷം മൃതദേഹം ആശുപത്രി അധികൃതര്‍ ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. ഇവര്‍ മധുസ്മിതയുടെ അന്ത്യകര്‍മങ്ങള്‍ നിര്‍വഹിക്കുന്നതിനായി ശ്മശാനത്തിലേക്ക് മൃതദേഹം കൊണ്ടുപോയി. തുടര്‍ന്നാണ് അമ്പരപ്പിക്കുന്ന സംഭവം നടന്നത്. 

ശവസംസ്‌കാര സമയത്ത് അവിടെയുണ്ടായിരുന്ന രണ്ടു മദ്യപാനികള്‍ വേഗത്തില്‍ സംസ്‌കരിക്കുന്നതിനായി പാതിവെന്ത ശരീരത്തിന്റെ ഒരു ഭാഗം മൂന്നു കഷ്ണങ്ങളാക്കി. തുടര്‍ന്ന് ഒരു കഷ്ണം അവര്‍ കയ്യില്‍ വയ്ക്കുകയും മറ്റുള്ളവ തീയിലേക്ക് ഇടുകയും ചെയ്‌തെന്ന് മധുസ്മിതയുടെ ബന്ധു ലാബാ സിങ് പറഞ്ഞു. 

എന്തിനാണ് നിങ്ങള്‍ ശരീരഭാഗം കയ്യില്‍ വയ്ക്കുന്നതെന്നു ചോദിച്ചപ്പോള്‍ നിങ്ങള്‍ക്ക് മന്ത്രവാദത്തെ കുറിച്ച് ഒന്നും അറിയില്ല എന്നായിരുന്നു സുന്ദറിന്റെ മറുപടിയെന്നും ലാബാ സിങ് പറഞ്ഞു. തുടര്‍ന്ന് താന്‍ എതിര്‍പ് പ്രകടിപ്പിച്ചിട്ടും ആ മാംസം അവര്‍ ഭക്ഷിച്ചെന്നും അദ്ദേഹം പറഞ്ഞു. സുന്ദര്‍ ഒരു ഭാഗം നരേന്ദ്രനും നല്‍കി. 

തുടര്‍ന്ന് ഗ്രാമവാസികള്‍ ഇരുവരെയും മര്‍ദിക്കുകയും പൊലീസില്‍ വിവരം അറിയിക്കുകയും ചെയ്തു. പൊലീസ് സ്ഥലത്തെത്തി രണ്ടുപേരെയും കസ്റ്റഡിയിലെടുത്ത് അന്വേഷണം ആരംഭിച്ചു. കുറ്റം സമ്മതിച്ച സുന്ദറും നരേന്ദ്രനും തങ്ങള്‍ മദ്യലഹരിയിലാണ് ഇത്തരത്തില്‍ ഒരു പ്രവൃത്തി ചെയ്തതെന്നാണ് പൊലീസിന് മൊഴി നല്‍കിയത്.

News, National, National-News, Crime, Crime-News, Arrested, Drunk Men, Assaulted, Dead Body, Cremation, Odisha, 2 drunk men assaulted dead body during cremation in Odisha, detained.



Keywords: News, National, National-News, Crime, Crime-News, Arrested, Drunk Men, Assaulted, Dead Body, Cremation, Odisha, 2 drunk men assaulted dead body during cremation in Odisha, detained.


 




Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?