Accidental Death | കണണരല ലറയമയ കടടയടചച ബസ തലകഴയ മറഞഞ; ഒര യതരകകരന മരചച; ഡരവരമര അടകക 24 പരകക പരകക
കണ്ണൂര്‍: (www.kvartha.com) തോട്ടടയില്‍ ബസും ലോറിയും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു. ബസ് യാത്രക്കാരനാണ് മരിച്ചത്. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. അപകടത്തില്‍ ബസ് തലകീഴായി മറിഞ്ഞുവീണു. ഇരു വാഹനത്തിലെയും ഡ്രൈവര്‍മാര്‍ അടക്കം 24 പേര്‍ക്ക് പരുക്കേറ്റു. ഇതില്‍ എട്ട് പേരുടെ നില ഗുരുതരമാണെന്നാണ് വിവരം.
ചൊവ്വാഴ്ച പുലര്‍ചെ (11.07.2023) മംഗ്‌ളൂറുനിന്ന് പത്തനംതിട്ടയിലേക്ക് വന്ന കല്ലട ബസും തലശ്ശരിയില്‍നിന്ന് കണ്ണൂര്‍ ഭാഗത്തേക്ക് മീന്‍ കയറ്റി വരികയായിരുന്ന ലോറിയുമാണ് അപകടത്തില്‍പെട്ടത്. ബസ് മൂന്ന് തവണ തലകീഴായി മറിഞ്ഞുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. പരുക്കേറ്റ ലോറി ഡ്രൈവറെയും ബസ് യാത്രക്കാരെയും കണ്ണൂരിലെ രണ്ടു ആശുപത്രികളിലായി പ്രവേശിപ്പിച്ചു.
Keywords: News, Kerala, Kerala-News, Accident-News, Kannur, One Died, Bus, Lorry, Accident, Accidental Death, Kannur: One died after bus and lorry collide.
Powered by Info News For You
.jpg)
Comments
Post a Comment