Accidental Death | വ്യായാമത്തനിടെ 210 കിലോ ബാര്‍ബെല്‍ ദേഹത്തേക്ക് പതിച്ചു; കഴുത്തൊടിഞ്ഞ് ഫിറ്റ്നസ് ഇന്‍ഫ്ലുവന്‍സറിന് ദാരുണാന്ത്യം

ജകാര്‍ത: (www.kvartha.com) വ്യായാമത്തനിടെ ബാര്‍ബെല്‍ ദേഹത്തേക്ക് പതിച്ച് കഴുത്തൊടിഞ്ഞ് ഫിറ്റ്നസ് ഇന്‍ഫ്ലുവന്‍സറിന് ദാരുണാന്ത്യം. ഇന്‍ഡോനേഷ്യന്‍ സ്വദേശി 33 കാരനായ ജസ്റ്റിന്‍ വികിയാണ് മരിച്ചത്. ബാലിയിലെ പാരഡൈസ് വ്യായാമശാലയില്‍വെച്ചാണ് അപകടം. 

വ്യായാമം ചെയ്യുകയായിരുന്നു ജസ്റ്റിന്‍. ഇതിനിടെ 210 കിലോഗ്രാം ഭാരമുള്ള ബാര്‍ബെല്‍ ചുമലില്‍ വെക്കുന്നതിനിടെ ഭാരം താങ്ങാതെ താഴേക്ക് വീഴുകയായിരുന്നു. ഇരിക്കുന്ന പോസിഷനിലേക്ക് ജസ്റ്റിന്‍ വീഴുകയായിരുന്നു. ജൂലായ് 15 ന് നടന്ന സംഭവത്തിന്റെ ദൃശ്യങ്ങള്‍ സാമൂഹികമാധ്യമത്തിലൂടെ പുറത്തുവന്നിട്ടുണ്ട്.

ബാര്‍ബെല്‍ തോളില്‍നിന്ന് കഴുത്തിലേക്ക് നീങ്ങുന്നത് വീഡിയോയില്‍ കാണാവുന്നതാണ്. അപകടം നടന്ന ജസ്റ്റിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷപ്പെടുത്താനായില്ല. കഴുത്തൊടിഞ്ഞതും ഹൃദയത്തിലേക്കും ശ്വാസകോശത്തിലേക്കുമുള്ള പ്രധാന ഞരമ്പുകള്‍ തകരാറിലായതുമാണ് ജസ്റ്റിനെ മരണത്തിലേക്ക് നയിച്ചതെന്ന് ആശുപത്രിയില്‍നിന്ന് അറിയിച്ചു. 

News, National, National-News, Accident-News, Indonesian, Fitness Influencer, Justyn Vicky, Died, Indonesian fitness influencer Justyn Vicky died by 450-pound barbell.


Keywords: News, National, National-News, Accident-News, Indonesian, Fitness Influencer, Justyn Vicky, Died, Indonesian fitness influencer Justyn Vicky died by 450-pound barbell.

 



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?