Accidental Death | കാല്‍ അറ്റ നിലയില്‍ മൃതദേഹം; ലോറിയിലെ കയറില്‍ കുരുങ്ങി കാല്‍നട യാത്രക്കാരന് ദാരുണാന്ത്യം; 2 പേര്‍ പൊലീസ് കസ്റ്റഡിയില്‍

കോട്ടയം: (www.kvartha.com) പച്ചക്കറി ലോറിയില്‍ കെട്ടിയിരുന്ന കയര്‍ കുരുങ്ങി കാല്‍ യാത്രക്കാരന് ദാരുണാന്ത്യം. പുലര്‍ചെ കോട്ടയം സംക്രാന്തിയില്‍ വെച്ചാണ് റോഡരികില്‍ മൃതദേഹം കണ്ടെത്തിയത്. സംക്രാന്തി സ്വദേശി മുരളി (50) ആണ് മരിച്ചത്. 

പുലര്‍ചെയാണ് ദാരുണമായ സംഭവം ഉണ്ടായത്. ഏറ്റുമാനൂരില്‍ നിന്ന് കോട്ടയത്തേക്ക് പോയ ലോറിയിലെ കയര്‍ മുരളിയുടെ കാലില്‍ കുടുങ്ങുകയായിരുന്നുവെന്നാണ് വിവരം. മുരളിയുടെ ഒരു കാല്‍ അറ്റ നിലയിലായിരുന്നു. സംഭവത്തില്‍ ലോറി പൊലീസ് കസ്റ്റഡിയില്‍ എടുത്തു. 

റോഡിന്റെ ഒരു വശത്ത് അറ്റ കാല്‍ കണ്ടെത്തുകയായിരുന്നു. കുറച്ചകലെ ഒരു മൃതദേഹവും കണ്ടെത്തി. ഇത് പല തരം സംശയങ്ങള്‍ക്കും ഇടവരുത്തുകയായിരുന്നു. വൈകാതെ പൊലീസ് എത്തിയതോടെയാണ് സംഭവത്തിന് വ്യക്തത വന്നത്. 

ഏറ്റുമാനൂരില്‍ നിന്ന് കോട്ടയത്തേക്ക് പോവുകയായിരുന്ന ലോറിയുടെ പിറകിലുണ്ടായിരുന്ന കയര്‍ രാവിലെ ചായ കുടിക്കാനിറങ്ങിയ മുരളി എന്നയാളുടെ കാലില്‍ കുടുങ്ങുകയായിരുന്നു. മുരളിയേയും വലിച്ച് നൂറോളം മീറ്റര്‍ ലോറി മുന്നോട്ട് പോയതായി പൊലീസ് പറയുന്നു. തുടര്‍ന്ന് ലോറി വലിച്ചുകൊണ്ടുപോയ മുരളിയുടെ ശരീരം പോസ്റ്റില്‍ ഇടിച്ചാണ് നിന്നത്. അപകടത്തില്‍ മുരളിയുടെ കാല്‍ അറ്റുപോയി. സംഭവത്തില്‍ ലോറിയും ജീവനക്കാരായ രണ്ടുപേരെയും നിലവില്‍ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. 

News, Kerala, Kerala-News, Accident-News, Kottayam, Pedestrian, Died, Road Accident, Kottayam: Pedestrian died in road accident.


Keywords: News, Kerala, Kerala-News, Accident-News, Kottayam, Pedestrian, Died, Road Accident, Kottayam: Pedestrian died in road accident.



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?