Toddler Died | പതതനതടടയല പന ബധചച ചകതസയലയരനന ഒര വയസകര മരചച
പത്തനംതിട്ട: (www.kvartha.com) ആങ്ങമൂഴിയില്‍ പനി ബാധിച്ച് ഒരു വയസുകാരി മരിച്ചു. ആങ്ങമൂഴി പാലയ്ക്കതറയില്‍ കൃഷ്ണപ്രിയയുടെ മകള്‍ അഹല്യയാണ് മരിച്ചത്. വെള്ളിയാഴ്ച വൈകിട്ടോടെയാണ് മരണം സംഭവിച്ചത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പനി ബാധിച്ചിരുന്ന കുട്ടി, വീടിന് സമീപത്തെ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു.
ദിവസങ്ങളായി പനിക്ക് ചികിത്സയിലായിരുന്ന കുട്ടി പിന്നീട് അബോധാവസ്ഥയില്‍ ആകുകയായിരുന്നു. തുടര്‍ന്ന് പനി ശമനമില്ലാതായതോടെ പത്തനംതിട്ട ജെനറല്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. വിദഗ്ധ ചികില്‍സക്കായി ആശുപത്രിയിലേക്ക് കൊണ്ടുവരുന്നതിനിടയിലാണ് മരണം സംഭവിച്ചത്. മൃതദേഹം ആശുപത്രിയിലെ മോര്‍ചറിയില്‍ സൂക്ഷിച്ചിരിക്കുന്നു. പോസ്റ്റുമോര്‍ടം നടപടികള്‍ക്ക് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും.
Keywords: News, Kerala, Kerala-News, Pathanamthitta, Girl, Child, Died, Fever, Toddler, Pathanamthitta-News, Pathanamthitta: One-year-old girl died of fever.
Powered by Info News For You
.jpg)
Comments
Post a Comment