Student Death | ബിരുദ വിദ്യാര്‍ഥിനിയുടെ മരണം: അമല്‍ ജ്യോതി എന്‍ജിനീയറിങ് കോളജ് അനിശ്ചിത കാലത്തേക്ക് അടച്ചു

കോട്ടയം: (www.kvartha.com) ബിരുദ വിദ്യാര്‍ഥിനി ശ്രദ്ധയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവവുമായി ബന്ധപ്പെട്ട് പ്രതിഷേധം തുടരുന്ന കാത്തിരപ്പള്ളി അമല്‍ ജ്യോതി എന്‍ജിനീയറിങ് കോളജ് അനിശ്ചിത കാലത്തേക്ക് അടച്ചു. മാനേജ്‌മെന്റും വിദ്യാര്‍ഥി പ്രതിനിധികളും തമ്മില്‍ ചൊവ്വാഴ്ച ചര്‍ച നടത്താനിരിക്കെയാണ് കോളജ് അടച്ചത്.

ഹോസ്റ്റല്‍ ഒഴിയാന്‍ വിദ്യാര്‍ഥികള്‍ക്ക് നിര്‍ദേശം നല്‍കി. എന്നാല്‍, ഹോസ്റ്റല്‍ ഒഴിയില്ലെന്ന നിലപാടിലാണ് വിദ്യാര്‍ത്ഥികള്‍. സ്ഥലം എംഎല്‍എയും സര്‍കാര്‍ ചീഫ് വിപ്പുമായ എന്‍ ജയരാജിന്റെ സാന്നിധ്യത്തിലാകും മാനേജ്‌മെന്റും വിദ്യാര്‍ഥി പ്രതിനിധികളും ആരോപണ വിധേയരായ അധ്യാപകരും തമ്മില്‍ ചര്‍ച നടക്കുക. തിങ്കളാഴ്ച മാനേജ്‌മെന്റ് അധികൃതര്‍ വിദ്യാര്‍ഥികളുമായി ചര്‍ച നടത്തിയിരുന്നു. എന്നാല്‍ വിദ്യാര്‍ഥികള്‍ ഉന്നയിച്ച പ്രശ്‌നങ്ങളില്‍ കൃത്യമായ തീരുമാനങ്ങള്‍ ഉണ്ടാകാത്ത സാഹചര്യത്തിലാണ് വിപുലമായ യോഗം ചേരാന്‍ തീരുമാനിച്ചത്. 

Kottayam, News, Kerala, Student, Death, Police, Suicide, Teachers, Students, Hostel, Protest, Student Death: Amal Jyoti College closed indefinitely.

വെള്ളിയാഴ്ച രാത്രിയാണ് തൃപ്പൂണിത്തുറ തിരുവാങ്കുളം സ്വദേശിയായ ശ്രദ്ധയെ ഹോസ്റ്റല്‍ മുറിയിലെ ഫാനില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. രാത്രി ഒമ്പത് മണിയോടെ കോളജ് ഹോസ്റ്റലിലെ ഫാനില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയ ശ്രദ്ധയെ ഉടനെ തന്നെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായിരുന്നില്ല. രണ്ടാം വര്‍ഷ വിദ്യാര്‍ഥിനിയായിരുന്ന ശ്രദ്ധ ആത്മഹത്യ ചെയ്തത് കോളജിലെ ചില അധ്യാപകരുടെ മാനസിക പീഡനത്തെ തുടര്‍ന്നാണെന്നാണ് സഹപാഠികള്‍ ആരോപിക്കുന്നത്. 

ആത്മഹത്യയിലേക്ക് നയിച്ച സംഭവങ്ങളെ പറ്റിയും ശ്രദ്ധയെ ആശുപത്രിയില്‍ എത്തിച്ചതിനുശേഷം അധ്യാപകരുടെ ഭാഗത്തുണ്ടായ വീഴ്ചകളെ പറ്റിയും വിശദമായ ചര്‍ച നടത്തണമെന്നാണ് വിദ്യാര്‍ഥികളുടെ ആവശ്യം. അതേസമയം ശ്രദ്ധയുടെ ആത്മഹത്യമായി ബന്ധപ്പെട്ട കൂടുതല്‍ വിദ്യാര്‍ത്ഥികളുടെ മൊഴിയെടുക്കാനുള്ള നടപടികള്‍ തുടങ്ങുമെന്ന് പൊലീസ് അറിയിച്ചു.

Keywords: Kottayam, News, Kerala, Student, Death, Police, Suicide, Teachers, Students, Hostel, Protest, Student Death: Amal Jyoti College closed indefinitely.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?