Stolen | വാങ്ങാനെന്ന വ്യാജേനയെത്തി മോഷണം; മലപ്പുറത്ത് യുവതി ഒന്നരപവന്റെ 2 സ്വര്‍ണമാല കവര്‍ന്നതായി പരാതി; സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്

മലപ്പുറം: (www.kvartha.com) വാങ്ങാനെന്ന വ്യാജേനയെത്തി സെയില്‍സ്മാന്റെ കണ്ണുതെറ്റിയതോടെ യുവതി സ്വര്‍ണമാലയുമായി മുങ്ങിയതായി പരാതി. വ്യാഴാഴ്ച രാവിലെയാണ് ചെമ്മാടുള്ള ജ്വലറിയില്‍ അതിവിദഗ്ധമായിട്ട് മോഷണം നടന്നത്. യുവതി ഒന്നര പവന്റെ രണ്ടു സ്വര്‍ണമാലകള്‍ മോഷ്ടിച്ചതായാണ് പരാതി. മോഷണത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു. 

സ്വര്‍ണം വാങ്ങാതെ യുവതി പോയശേഷം നടത്തിയ പരിശോധനയിലാണ് ഒന്നരപ്പവന്റെ രണ്ടു സ്വര്‍ണമാലകള്‍ കാണാനില്ലെന്നു വ്യക്തമായത്. തുടര്‍ന്ന് ജ്വലറിയിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് യുവതിയാണു മാല മോഷ്ടിച്ചതെന്ന് വ്യക്തമായത്.

നിരവധി മാലകളുടെ മോഡലുകള്‍ സെയില്‍സ്മാന്‍ എടുത്തുകൊണ്ടുവരുന്നത് സിസിടിവി ദൃശ്യങ്ങളില്‍ കാണാം. ഇത്തരത്തില്‍ കാണിക്കാനായി മാലകള്‍ എടുക്കാന്‍ സെയില്‍സ്മാന്‍ മാറിയ തക്കത്തിനാണ് യുവതി സ്വര്‍ണമാല കൈക്കലാക്കിയത്. തുടര്‍ന്ന് കയ്യില്‍ കരുതിയ ബാഗിലേക്ക് സ്വര്‍ണമാല മാറ്റുകയായിരുന്നു. 

വൈകാതെ സ്വര്‍ണം വാങ്ങാതെ യുവതി ജ്വലറിയില്‍ നിന്നു മടങ്ങി. സംഭവത്തില്‍ ജ്വലറി ഉടമകള്‍ സിസിടിവി ദൃശ്യങ്ങളുമായി തിരൂരങ്ങാടി പൊലീസില്‍ പരാതി നല്‍കി.

News, Kerala, Kerala-News, Theft, Woman, Sales Man, Complaint, CTV, Jewellery, Police, Complaint, Stealed, News-Malayalam,Malappuram-News, Malappuram: Woman stole gold chain from jewellery shop.


Keywords: News, Kerala, Kerala-News, Theft, Woman, Sales Man, Complaint, CTV, Jewellery, Police, Complaint, Stealed, News-Malayalam,Malappuram-News, Malappuram: Woman stole gold chain from jewellery shop.



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?