Stary Dog | തരവ നയ ആകരമണതതല ഗരതരമയ പരകകററ ചകതസയല കഴയനന മനന കലസകര അപകടനല തരണ ചയത
കണ്ണൂര്‍: (www.kvartha.com) മുഴപ്പിലങ്ങാട് തെരുവ് നായയുടെ ആക്രമണത്തില്‍ ഗുരുതരമായി പരുക്കേറ്റ് ചികിത്സയില്‍ കഴിയുന്ന 3 ആം ക്ലാസുകാരി അപകടനില തരണം ചെയ്തു. കുട്ടിയുടെ കാലിലും തലയിലും ആഴത്തില്‍ മുറിവേറ്റിട്ടുണ്ട്. എടക്കാട് റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് ബാബുവിന്റെ മകള്‍ ജാന്‍വിയക്കാണ് (എട്ട്) നായയുടെ കടിയേറ്റത്.
മുഴപ്പിലങ്ങാട് വെസ്റ്റ് എല്‍പി സ്‌കൂള്‍ വിദ്യാര്‍ഥിനിയായ കുട്ടിയെ തിങ്കളാഴ്ച വീട്ടുമുറ്റത്ത് വെച്ചാണ് തെരുവ് നായകള്‍ വളഞ്ഞിട്ട് ആക്രമിച്ചത്. രക്ഷിതാക്കള്‍ ഓടിയെത്തിയതിനാലാണ് വന്‍ അപകടം ഒഴിവായത്. സംഭവത്തിന്റെ സിസിടിവി ദൃശ്യവും പുറത്ത് വന്നിട്ടുണ്ട്. സ്‌കൂള്‍ വിട്ട് വന്ന് വീട്ടുപരിസരത്ത് കളിക്കുന്നതിനിടെയായിരുന്നു പ്രദേശവാസികളെ നടുക്കിയ സംഭവം.
പ്രതിഷേധസൂചകമായി മുഴപ്പിലങ്ങാട് പഞ്ചായത് ഓഫിസിലേക്ക് യുഡിഫ് പ്രതിഷേധ മാര്‍ച് നടക്കും. ഏതാനും ദിവസം മുന്‍പാണ് ഇതേ പഞ്ചായതില്‍ 11 വയസുകാരന്‍ നിഹാല്‍ നൗശാദിനെ തെരുവ് നായകള്‍ കടിച്ചു കൊന്നത്. സംഭവത്തിന്റെ പശ്ചാത്തലത്തില്‍ തെരുവ് നായകളെ പിടികൂടുന്നത് ഊര്‍ജിതമാക്കുമെന്ന് ജില്ലാപഞ്ചായത് അധികൃതര്‍ അറിയിച്ചു.
Keywords: News, Kerala, Kerala-News, News-Malayalam, Local-News, Regional-News, Kannur, Girl, Student, Survive, Stray Dog, Attack, Injured.
Powered by Info News For You
.jpg)
Comments
Post a Comment