Shot Dead | മബല ഫണ കണനലലനന തരകക കലശചചത കലപതകതതല; 'ആലഗന ചയതശഷ ഭരയയട നരകക വടയതരതത ഭരതതവ അത ഉണട നഞചല തളചച കയറ മരചച'

നോയിഡ: (www.kvartha.com) ആലിംഗനം ചെയ്തശേഷം കൊല്ലാനായി ഭാര്യയുടെ നേര്‍ക്ക് വെടിയുതിര്‍ത്ത ഭര്‍ത്താവ് അതേ ഉണ്ട നെഞ്ചില്‍ തുളച്ചു കയറി മരിച്ചതായി റിപോര്‍ട്. ഉത്തര്‍പ്രദേശിലെ മോര്‍ദബാദ് ജില്ലയിലായിരുന്നു സംഭവം. അനക് പാല്‍ (40), ഭാര്യ സുമന്‍പാല്‍ (38) എന്നിവരാണ് മരിച്ചത്.

പൊലീസ് സൂപ്രണ്ട് സന്ദീപ് കുമാര്‍ പറയുന്നത്: കഴിഞ്ഞ ദിവസം രാത്രിയായിരുന്നു പ്രദേശവാസികളെയും ബന്ധുക്കളെയും നടുക്കിയ സംഭവം നടന്നത്. പതിവായി ഭാര്യയും ഭര്‍ത്താവും തമ്മില്‍ വിവിധ വിഷയങ്ങളില്‍ തര്‍ക്കം പതിവായിരുന്നുവെന്ന് അയല്‍വാസികള്‍ പറയുന്നു. സംഭവം ദിവസവും ഒരു വിവാഹചടങ്ങില്‍വെച്ച് മൊബൈല്‍ ഫോണ്‍ നഷ്ടമായതിനെ ചൊല്ലി ഇരുവരും തമ്മില്‍ തര്‍ക്കവും വാക്കേറ്റവും ഉണ്ടായി. 

ഇതിനിടെ സുമന്‍പാലിനെ ആലിംഗനം ചെയ്ത ശേഷം അനക് പാല്‍
കയ്യില്‍ കരുതിയ തോക്കില്‍നിന്ന് നിറയൊഴിക്കുകയായിരുന്നു. ഭാര്യയുടെ ശരീരത്തിലൂടെ കടന്ന വെടിയുണ്ട അനക് പാലിന്റെയും നെഞ്ചുതുളച്ചു പുറത്തുവന്നു. നാടന്‍ തോക്ക് ഉപയോഗിച്ചാണ് വെടിവച്ചത്. എന്നാല്‍ ഇതെങ്ങനെ കിട്ടിയെന്നത് സംബന്ധിച്ച് അന്വേഷണം നടത്തുകയാണ്. സംഭവത്തില്‍ പരാതികള്‍ ലഭിച്ചിട്ടാല്ലത്തതിനാല്‍ കേസ് രെജിസ്റ്റര്‍ ചെയ്തിട്ടില്ല. 

ചണ്ഡീഗഡില്‍ ദിവസവേതനത്തില്‍ ജോലി ചെയ്യുന്നവരാണ് ഇരുവരും. ഇവര്‍ക്ക് നാലുമക്കളാണുള്ളത്. മക്കളുടെ സുരക്ഷ ബന്ധുക്കള്‍ ഏറ്റെടുത്തതായും പൊലീസ് വ്യക്തമാക്കി.

News, National, National-News, Crime, Man, Shot Dead, Woman, Killed, Bullet, Crime-News, Man Shoots woman to kill her, gets hit by the same bullet.


Keywords: News, National, National-News, Crime, Man, Shot Dead, Woman, Killed, Bullet, Crime-News, Man Shoots woman to kill her, gets hit by the same bullet.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?