Robbery | അടയകകതതട പളളയല കവരച; പരതയയ കണട തളവടപപ നടതത

കൊട്ടിയൂര്‍: (www.kvartha.com) അടയ്ക്കാത്തോട് സെന്റ് ജോസഫ് പള്ളിയുടെ നേര്‍ചപ്പെട്ടി കുത്തിത്തുറന്ന് മോഷണം നടത്തിയെന്ന കേസിലെ പ്രതിയെയും കൊണ്ട് പൊലീസ് തെളിവെടുപ്പ് നടത്തി. എറണാകുളം വരാപ്പുഴ പഞ്ചായത് പരിധിയില്‍പെട്ട സജീവ് എന്ന രാജീവിനെയാണ് തെളിവെടുപ്പിനായി പള്ളി പരിസരത്ത് എത്തിച്ചത്. 

കേളകം പൊലീസ് സ്റ്റേഷന്‍ എസ് എച്ച് ഓ ജാന്‍സി മാത്യുവിന്റെ നേതൃത്വത്തിലാണ് ചൊവ്വാഴ്ച രാവിലെ പള്ളിയിലെത്തിച്ച് തെളിവെടുപ്പ് നടത്തിയത്. അടയ്ക്കാത്തോട് പള്ളിയില്‍ മോഷണം നടത്തിയ തൊട്ടടുത്ത ദിവസം തന്നെ ഇയാള്‍ തിരുനെല്ലി പള്ളിയിലും മോഷണം നടത്തിയിരുന്നുവെന്ന് പൊലീസ് പറഞ്ഞു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് തിരുനെല്ലി എസ് ഐ സാജനും സംഘവും പ്രതിയെ പിടികൂടിയത്. 

News, Kerala, Kannur, Robbery, Church, Accused, Evidence, Church robbery; Evidence taken with accused.

ഒളിവിലായിരുന്ന ഇയാളെ കുറിച്ച് വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ട മാനന്തവാടി സ്വദേശി നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തിന്‍ മാനന്തവാടിയിലെ ഒരു ലോഡ്ജില്‍ നിന്നുമാണ് പിടികൂടിയത്. മെയ് 09, 10 തീയതികളിലാണ് ഇരു പള്ളികളിലും മോഷണം നടത്തിയത്. ഇയാള്‍ മുന്‍പും കളവു കേസുകളില്‍ പ്രതിയായിരുന്നുവെന്നും പൊലീസ് അറിയിച്ചു.

Keywords: News, Kerala, Kannur, Robbery, Church, Accused, Evidence, Church robbery; Evidence taken with accused.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?