Remanded | കതതപറമപല യവതയ വടടല കയറ ബളഡകണട മരകമയ മറവലപചചനന കസ; അറസററലയ പരതയ റമനഡ ചയത

കണ്ണൂര്‍: (www.kvartha.com) കൂത്തുപറമ്പില്‍ വീട്ടില്‍ അതിക്രമിച്ച് കയറി യുവതിക്ക് നേരെ ബ്ലേഡ് ആക്രമണം നടത്തിയെന്ന കേസില്‍ ഞായറാഴ്ച ഉച്ചയ്ക്ക് അറസ്റ്റിലായ പ്രതിയെ തലശ്ശേരി കോടതി റിമാന്‍ഡ് ചെയ്തു. സാമ്പത്തിക തര്‍ക്കമാണ് അക്രമത്തിന് കാരണമെന്നാണ് പ്രതി പൊലീസിന് നല്‍കിയ മൊഴി. തൃക്കണ്ണാപുരം കോളനിയില്‍ താമസക്കാരിയായ യുവതിയെയാണ് മട്ടന്നൂര്‍ ഗ്രാമ പഞ്ചായത് പരിധിയിലെ നൗഫല്‍ കിടപ്പ് മുറിയില്‍ കയറി ബ്ളേഡ് കൊണ്ട് മുറിവേല്‍പിച്ചത്.

കൂത്തുപറമ്പ് പൊലീസ് പറയുന്നത്: യുവതിയുടെ ഭര്‍ത്താവ് ഗള്‍ഫില്‍ ജോലി ചെയ്തപ്പോള്‍ സാമ്പത്തിക പ്രതിസന്ധിയുണ്ടായപ്പോള്‍ സഹായിച്ചത് നൗഫലാണെന്നും എന്നാല്‍ ലക്ഷങ്ങള്‍ കടമായി വാങ്ങിയിട്ട് തിരിച്ചു കൊടുത്തിട്ടില്ലെന്നാണ് പറയുന്നത്. ഈ വൈരാഗ്യത്തിലാണ് നൗഫല്‍ വീട്ടില്‍ കയറി യുവതിയെ ആക്രമിച്ചത്.

ശനിയാഴ്ച ഉച്ചയ്ക്കായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. കൂത്തുപറമ്പ് തൃക്കണ്ണാപുരം സ്വദേശിനിയായ ഷിമിയ്ക്ക് നേരെയാണ് അക്രമം നടന്നത്. ഓടോറിക്ഷയിലെത്തിയ പ്രതി വീട്ടില്‍ അതിക്രമിച്ച് കയറി ഷിമിയ്ക്ക് നേരെ ആക്രമണം നടത്തുകയായിരുന്നു. 

ഷിമിയുടെ രണ്ട് കൈത്തണ്ടയിലുമാണ് പ്രതി ബ്ലേഡുകൊണ്ട് മുറിവേല്‍പിച്ചത്. ശബ്ദം കേട്ട് മറ്റുള്ളവര്‍ ഓടിയെത്തുമ്പോഴേക്കും പ്രതി ഓടോറിക്ഷയില്‍ കയറി രക്ഷപ്പെടുകയായിരുന്നു. 

News, Kerala, Kerala-News, Kannur-News, Regional-News, Koothuparamba, Murder Attempt, Case, Accused, Remanded, Koothuparamba Murder Attempt Case; Accused Remanded.


Keywords: News, Kerala, Kerala-News, Kannur-News, Regional-News, Koothuparamba, Murder Attempt, Case, Accused, Remanded, Koothuparamba Murder Attempt Case; Accused Remanded.



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?