Obituary | കുവൈത് യുനൈറ്റഡ് ഇന്‍ഡ്യന്‍ സ്‌കൂള്‍ അധ്യാപികയായ ആലപ്പുഴ സ്വദേശിനി നിര്യാതയായി

കുവൈത് സിറ്റി: (www.kvartha.com) യുനൈറ്റഡ് ഇന്റര്‍നാഷനല്‍ ഇന്‍ഡ്യന്‍ സ്‌കൂള്‍ അധ്യാപികയായിരുന്ന മലയാളി മരിച്ചു. ആലപ്പുഴ സ്വദേശി പ്രിന്‍സി സന്തോഷ് (50) ആണ് മരിച്ചത്. രോഗ ബാധിതയായി ഏറെ നാളായി ചികിത്സയിലായിരുന്നു. ശനിയാഴ്ച പുലര്‍ചെയായിരുന്നു അന്ത്യം. 

തകഴി തെന്നടി സെന്റ് റീത്താസ് ഇടവകാംഗമായ പുതുപ്പറമ്പ് സ്വദേശി വര്‍ഗീസ് ഇയ്യോ (സന്തോഷ്) ആണ് ഭര്‍ത്താവ്. കെ ഒ സിയിലെ ജീവനക്കാരനാണ് വര്‍ഗീസ് ഇയ്യോ. മക്കള്‍: ഷോണ്‍, അയേണ (ഇരുവരും യുനൈറ്റഡ് ഇന്റര്‍നാഷനല്‍ ഇന്‍ഡ്യന്‍ സ്‌കൂളിലെ വിദ്യാര്‍ഥികളാണ്).

മൃതദേഹം നാട്ടിലേക്ക് അയക്കാനുള്ള നടപടിക്രമങ്ങള്‍ എസ് എം സിയുടെ നേതൃത്വത്തില്‍ നടന്നു വരുന്നു.

News, Gulf, Gulf-News, Obituary, Kuwait, School Teacher, Passed Away, Obituary, Obituary-News, Kuwait United Indian International School Teacher Passed Away.


Keywords: News, Gulf, Gulf-News, Obituary, Kuwait, School Teacher, Passed Away, Obituary, Obituary-News, Kuwait United Indian International School Teacher Passed Away.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?