Memorial | മാതാവിന്റെ ത്യാഗത്തിന്റെയും സ്‌നേഹത്തിന്റെയും പ്രതീകമായി 5 കോടിയുടെ 'താജ്മഹല്‍' പണിത് മകന്‍; നിര്‍മിച്ചത് പിതാവിന്റെ മരണശേഷം 4 സഹോദരിമാരെയും തന്നെയും കഷ്ടപ്പെട്ട് വളര്‍ത്തിയതിന്റെ സ്മരണയ്ക്കായി

ചെന്നൈ: (www.kvartha.com) അമ്മയോടുള്ള പ്രേമത്തിനും സ്മരണയ്ക്കുമായി കോടികള്‍ ചെലവിട്ട് താജ് മഹല്‍ നിര്‍മിച്ച് വാര്‍ത്തകളില്‍ ഇടം നേടിയിരിക്കുകയാണ് തമിഴ്‌നാട് തിരുവാരൂര്‍ സ്വദേശിയായ അമറുദ്ദീന്‍ ശെയ്ഖ് ദാവൂദ്. ആഗ്രയില്‍ ശാജഹാന്‍ പ്രണയിനിയുടെ ഓര്‍മയ്ക്കായാണ് താജ്മഹല്‍ പണികഴിപ്പിച്ചതെങ്കില്‍ മാതാവിന്റെ ത്യാഗത്തിന്റെയും സ്‌നേഹത്തിന്റെയും പ്രതീകമായിട്ടാണ് ഈ മകന്‍ 5 കോടി രൂപ ചെലവിട്ട് സ്മാരകം പണിതത്. 

പിതാവിന്റെ മരണശേഷം തന്നെയും തന്റെ നാല് സഹോദരിമാരെയും വളര്‍ത്താന്‍ അമ്മ ജയ്ലാനി ബീവി സഹിച്ച കഷ്ടപ്പാടുകള്‍ക്ക്, എന്നും നിലനില്‍ക്കുന്ന സ്മാരകം പണിയണമെന്ന ആഗ്രഹമാണ് താജ്മഹലിന്റെ മാതൃകയില്‍ ഓര്‍മക്കുടീരം പണിയാന്‍ അമറുദ്ദീനെ പ്രേരിപ്പിച്ചത്. രാജസ്താനില്‍ നിന്ന് എത്തിച്ച മാര്‍ബിള്‍ ഉപയോഗിച്ചാണ്  ഇതിന്റെ നിര്‍മാണം.

2020ല്‍ ജയ്ലാനി ബീവി മരിച്ചതോടെയാണ് അമ്മയ്ക്ക് ഉചിതമായ സ്മാരകം പണിയണമെന്ന ആഗ്രഹം അമറുദ്ദീനിലുണ്ടായത്. തിരുച്ചിറപ്പള്ളിയിലെ സിവില്‍ എന്‍ജിനീയറുടെ സഹായത്തോടെ അമ്മയുടെ ജന്മദേശമായ അമ്മൈയപ്പനില്‍ താജ് മഹലിന്റെ മാതൃകയില്‍ കെട്ടിടം പണിയാന്‍ തീരുമാനിക്കുകയായിരുന്നു. 

തിരുവാരൂരിനടുത്ത് അമ്മൈയപ്പന്‍ സ്വദേശികളായ അബ്ദുല്‍ ഖാദര്‍, ജെയ്ലാനി ബീവി ദമ്പതികളുടെ അഞ്ച് മക്കളില്‍ ഇളയയാളാണ് അമറുദ്ദീന്‍ ശെയ്ഖ് ദാവൂദ്. ചെന്നൈയില്‍ ഹാര്‍ഡ്വെയര്‍ കട നടത്തിവന്ന അബ്ദുല്‍ ഖാദര്‍ കുട്ടികള്‍ക്കു പ്രായപൂര്‍ത്തിയാകുന്നതിനു മുന്‍പേ മരിച്ചു. പിന്നീട് മക്കളുടെ വിദ്യാഭ്യാസവും വിവാഹവും അടക്കമുള്ള മുഴുവന്‍ ഉത്തരവാദിത്തങ്ങളും നിറവേറ്റാന്‍ ജയ്ലാനി ബീവിക്ക് കഠിനാധ്വാനം ചെയ്യേണ്ടി വന്നുവെന്ന് മകന്‍ ഓര്‍ക്കുന്നു. ഇതോടെ അമ്മയ്ക്കായി മനസില്‍ ഉദിച്ചതായിരുന്നു സ്‌നേഹകുടീരം.

കഴിഞ്ഞ രണ്ടിന് ഉദ്ഘാടനം ചെയ്ത് പൊതുജനങ്ങള്‍ക്കു പ്രവേശനം അനുവദിച്ച സ്മാരകം സന്ദര്‍ശിക്കാന്‍ ഒട്ടേറെ ആളുകള്‍ എത്തുന്നുണ്ട്. മാതാവിന്റെ മരണം അമാവാസി ദിനത്തിലായതിനാല്‍ എല്ലാ അമാവാസി ദിനങ്ങളിലും 1000 പേര്‍ക്ക് വീതം ബിരിയാണിയും ഈ മകന്‍ വിതരണം ചെയ്യുന്നുണ്ട്.

News, National, National-News, Built, Taj Mahal, Memory, Mother, Construction, Ammaiyappan, Tiruvarur, Chennai, Chennai-News, Son builds Taj Mahal-inspired memorial house for dead mother.


Keywords: News, National, National-News, Built, Taj Mahal, Memory, Mother, Construction, Ammaiyappan, Tiruvarur, Chennai, Chennai-News, Son builds Taj Mahal-inspired memorial house for dead mother.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?