KUWJ | 'ജനാധിപത്യവിരുദ്ധവും മാധ്യമസ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റവും'; മാധ്യമപ്രവര്‍ത്തകയ്‌ക്കെതിരെ കേസെടുത്തതിനെ അപലപിച്ച് കേരള പത്രപ്രവര്‍ത്തക യൂനിയന്‍

കണ്ണൂര്‍: (www.kvartha.com) വ്യാജ മാര്‍ക് ലിസ്റ്റ് വിവാദത്തിന്റെ വാര്‍ത്ത റിപോര്‍ട് ചെയ്തതിന്റെ പേരില്‍ മാധ്യമപ്രവര്‍ത്തകയ്‌ക്കെതിരെ കേസെടുത്തത് ജനാധിപത്യ വിരുദ്ധമെന്ന് കേരള പത്രപ്രവര്‍ത്തക യൂനിയന്‍ സംസ്ഥാന കമിറ്റി (Kerala Union of working Journalists).

കൊച്ചി- മഹാരാജാസ് കോളജ് വിദ്യാര്‍ഥിയും എസ് എഫ് ഐ സംസ്ഥാന സെക്രടറിയുമായ പി എം ആര്‍ഷോ എഴുതാത്ത പരീക്ഷ വിജയിച്ചതായി ഫലം വന്ന സംഭവത്തില്‍ ഗൂഢാലോചന നടന്നെന്ന പരാതിയിലാണ് ക്രൈംബ്രാഞ്ച് ഏഷ്യാനെറ്റ് ന്യൂസ് റിപോര്‍ടര്‍ അഖില നന്ദകുമാറിനെതിരെ കേസെടുത്തത്. നടപടി മാധ്യമസ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റമാണെന്ന്  പത്രപ്രവര്‍ത്തക യൂനിയന്‍ ആരോപിച്ചു. 

കേരളം എക്കാലവും ഉയര്‍ത്തിപ്പിടിക്കുന്ന ഉന്നതമായ ജനാധിപത്യ മൂല്യങ്ങളെ അപ്പാടെ ഇല്ലാതാക്കുന്ന നടപടി അങ്ങേയറ്റം പ്രതിഷേധാര്‍ഹവും അപലപനീയവുമാണെന്ന് സംസ്ഥാന പ്രസിഡന്റ് എം വി വിനീതയും ജെനറല്‍ സെക്രടറി ആര്‍ കിരണ്‍ ബാബുവും വാര്‍ത്താ കുറിപ്പില്‍ പറഞ്ഞു.

പി എം ആര്‍ഷോയ്‌ക്കെതിരെ കെ എസ് യു നേതാവ്, ചാനലിലെ തത്സമയ റിപോര്‍ടിങ്ങിനിടയില്‍ ഉന്നയിച്ച ആരോപണത്തിന്റെ പേരിലാണ് അഖിലയെ അഞ്ചാം പ്രതിയാക്കി പൊലീസ് എഫ് ഐ ആര്‍ രെജിസ്റ്റര്‍ ചെയ്തത്. ജനാധിപത്യ കേരളത്തിന് നാണക്കേടുണ്ടാക്കുന്ന ഈ നടപടി അടിയന്തരമായി തിരുത്തണമെന്നും അല്ലാത്തപക്ഷം വലിയ പ്രതിഷേധത്തിലേക്ക് കേരളത്തിലെ മാധ്യമപ്രവര്‍ത്തകര്‍ നീങ്ങുമെന്നും യൂനിയന്‍ ജെനറല്‍ സെക്രടറി ആര്‍ കിരണ്‍ ബാബു അറിയിച്ചു.

News, Kerala, Kerala-News, News-Malayalam, KUWJ, Protest, Case, Journalist, Akhila, Asianet Reporter, KUWJ protests against the case against the journalist Akhila.


Keywords: News, Kerala, Kerala-News, News-Malayalam, KUWJ, Protest, Case, Journalist, Akhila, Asianet Reporter, KUWJ protests against the case against the journalist Akhila.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?