Kollam Sudhi | നടന്‍ കൊല്ലം സുധി വാഹനാപകടത്തില്‍ മരിച്ചു

തൃശൂര്‍: (www.kvartha.com) നടന്‍ കൊല്ലം സുധി തൃശൂര്‍ കയ്പമംഗലത്ത് വാഹനാപകടത്തില്‍ മരിച്ചു. വടകരയില്‍ നിന്നും പരിപാടി കഴിഞ്ഞ് മടങ്ങിയ സംഘം സഞ്ചരിച്ചിരുന്ന കാര്‍ എതിരെ വന്ന പികപുമായി കൂട്ടിയിടിക്കുകയായിരുന്നു. തിങ്കളാഴ്ച പുലര്‍ചെ നാലരയോടെ കയ്പമംഗലം പനമ്പിക്കുന്നിലായിരുന്നു അപകടം.  

ഗുരുതരമായി പരുക്കേറ്റ കൊല്ലം സുധിയെ കൊടുങ്ങല്ലൂര്‍ എ ആര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ബിനു അടിമാലി, ഉല്ലാസ് അരൂര്‍, മഹേഷ് എന്നിവര്‍ക്കും പരുക്കുണ്ട്. ശിഹാബ് തങ്ങള്‍ ആംബുലന്‍സ്, എസ് വൈ എസ്, സാന്ത്വനം, ആക്ടസ് ആംബുലന്‍സ് പ്രവര്‍ത്തകരാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. 

ഇടിയുടെ ആഘാതത്തില്‍ കാര്‍ തകര്‍ന്നു. സിനിമകളിലും ടിവി ഷോകളിലുമായി മലയാളികളെ ഏറെ ചിരിപ്പിച്ച നടനാണ് കൊല്ല.ം സുധി. കയ്പമംഗലം പൊലീസ് സ്ഥലത്തെത്തി. ഒരാഴ്ച മുമ്പ് ഇതേ സ്ഥലത്ത് നിര്‍ത്തിയിട്ട ലോറിക്ക് പിറകില്‍ ടാങ്കര്‍ ലോറിയിടിച്ച് ഡ്രൈവര്‍ മരിച്ചിരുന്നു. 

News, Kerala-News, Accident, Accidental Death, Actor, Injured, Police, Hospital, Treatmnet, Kerala, Accident-News, Actor Kollam Sudhi died in road accident


Keywords: News, Kerala-News, Accident, Accidental Death, Actor, Injured, Police, Hospital, Treatmnet, Kerala, Accident-News, Actor Kollam Sudhi died in road accident.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?