Kannurinte Kunhezhuthukkal | 'വായന ശീലം കുറയുന്ന കാലത്ത് കുട്ടികളെ വായനയിലൂടെ എഴുത്തിലേക്കും നയിക്കാനുള്ള ശ്രമം'; സമഗ്ര ശിക്ഷാ കേരളം കണ്ണൂര്‍ തയ്യാറാക്കിയ 'കണ്ണൂരിന്റെ കുഞ്ഞെഴുത്തുകള്‍' മന്ത്രി വി ശിവന്‍കുട്ടി പ്രകാശനം ചെയ്തു

കണ്ണൂര്‍: (www.kvartha.com) ആകാശവും ഭൂമിയും പൂക്കളും പൂമ്പാറ്റയും മാത്രമല്ല, ജീവിതത്തിന്റെ വേദനകളും വേവലാതികളുമാണ് 'കണ്ണൂരിന്റെ കുഞ്ഞെഴുത്തുകളി'ല്‍ പ്രതിഫലിക്കുന്നത്. ജീവിത ചലനങ്ങളെ എത്ര ആഴത്തിലാണ് കുട്ടികള്‍ നീരിക്ഷിക്കുകയും വിലയിരുത്തുകയും ചെയ്യുന്നുവെന്നതിന്റെ സാക്ഷ്യം കൂടിയാണ് ഈ പുസ്തകം. സമഗ്ര ശിക്ഷാ കേരളം കണ്ണൂര്‍ തയ്യാറാക്കിയ 'കണ്ണൂരിന്റെ കുഞ്ഞെഴുത്തുകള്‍' ഞായറാഴ്ച രാവിലെ 8.30 മണിക്ക് കണ്ണൂര്‍ ഗസ്റ്റ് ഹൗസില്‍ നടക്കുന്ന ചടങ്ങില്‍ വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി പ്രകാശനം ചെയ്തു. 

ജില്ലാ പഞ്ചായത് പ്രസിഡന്റ് പി പി ദിവ്യ ഏറ്റുവാങ്ങി. കുട്ടികള്‍ എഴുതിയ കവിത, കഥ,  വായനക്കുറിപ്പുകള്‍ ഉള്‍പെടുത്തിയാണ് പുസ്തകം പ്രസിദ്ധികരിക്കുന്നത്. സാമൂഹ്യ വിഷയങ്ങളാണ് രചനയുടെ മികവ്. സാഹോദര്യവും സ്‌നേഹവും നഷ്ടപ്പെടുന്ന കാലത്ത് അവയുടെ ഓര്‍മപ്പെടുത്തല്‍. പ്രകൃതിക്ക് നേരെ നടക്കുന്ന കൈയേറ്റത്തില്‍ ഇല്ലാതാവുന്നത് നിലനില്‍പ്പാണെന്ന ബോധ്യം. പരസ്പര സ്‌നേഹത്തിന്റെയും മാനവികതയുടെയും തുരുത്തുകള്‍ തീര്‍ക്കേണ്ട ആവശ്യകത. കുഞ്ഞു മനസിന്റെ ചിന്തയും ഭാവനയും ഇഴ ചേരുന്ന രചനകളാല്‍ സമ്പുഷ്ടമാണ്.  

Kannur, Kerala, News, Minister V Sivankutty, Released, Kannurinte Kunhezhuthukkal, Book, Minister V Sivankutty released 'Kannurinte Kunhezhuthukkal'.

കുട്ടികളുടെ വായന പരിപോഷണത്തിനായി സംഘടിപ്പിച്ച വായനച്ചങ്ങാത്തത്തെ ഗ്രന്ഥശാല സംഘത്തിന്റെ സഹകരണത്തോടെ ലൈബ്രറികളിലേക്ക് വ്യാപിച്ചു. ലൈബ്രറികളില്‍ വിദ്യാര്‍ഥികളും, രക്ഷിതാക്കളും, ഗ്രന്ഥശാല പ്രവര്‍ത്തകരും ചേര്‍ന്ന് പുസ്തക പരിചയം, വായനയജ്ഞം കൈയെഴുത്ത് മാസിക തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ നടത്തി. കൈയെഴുത്ത് മാസികയിലെ മികച്ച രചനകള്‍ ബി ആര്‍ സി തലത്തില്‍ തിരഞ്ഞെടുത്തു. അവ ഉള്‍പെടുത്തിയാണ് പുസ്തകം തയ്യാറാക്കിയത്. ജില്ലയിലെ വിവിധ വിദ്യാലയങ്ങളില്‍ പഠിക്കുന്ന അറുപതോളം കുട്ടികളാണ് പുസ്തകത്തില്‍. വായന ശീലം കുറയുന്ന കാലത്ത് കുട്ടികളെ വായനയിലൂടെ എഴുത്തിലേക്കും നയിക്കാനുള്ള ശ്രമമാണ് സമഗ്ര ശിക്ഷയുടെ ഇടപെടല്‍.

Keywords: Kannur, Kerala, News, Minister V Sivankutty, Released, Kannurinte Kunhezhuthukkal, Book, Minister V Sivankutty released 'Kannurinte Kunhezhuthukkal'.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?