Injured | ഓടകകണടരനന ബസല നനന തറചച വണ 4 വദയരഥനകളകക പരകകററ സഭവ; നടപടയടതത മടര വഹന വകപപ വഹനതതനറ ഫററനസ റദദകക
മലപ്പുറം: (www.kvartha.com) ഓടിക്കൊണ്ടിരുന്ന ബസില്‍ നിന്നും തെറിച്ച് വീണ് 4 വിദ്യാര്‍ഥിനികള്‍ക്ക് പരുക്കേറ്റ സംഭവത്തില്‍ നടപടിയെടുത്ത് മോടോര്‍ വാഹന വകുപ്പ്. ബസ് പരിശോധിക്കുകയും ഡോര്‍ ഉള്‍പെടെ അപാകത കണ്ടെത്തിയതിനെ തുടര്‍ന്ന് ബസ്സിന്റെ ഫിറ്റ്നസ് റദ്ദ് ചെയ്തു. അശ്രദ്ധപരമായ ഡ്രൈവിങിനും, ഡോറിന്റെ സുരക്ഷ ഉറപ്പുവരുത്താതെ ബസ് ഓടിച്ചതിനും ഡ്രൈവറുടെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യാന്‍ ശുപാര്‍ശ ചെയ്തു.
തിരൂരങ്ങാടി വെന്നിയൂരില്‍ പൂക്കിപ്പറമ്പ് വാളക്കുളം കെ എച് എം എച്ച് എസ് സ്‌കൂളിലെ നാല് വിദ്യാര്‍ഥിനികള്‍ക്കാണ് പരുക്കേറ്റത്. ചൊവ്വാഴ്ച വൈകുന്നേരം 4.25 മണിയോടെയാണ് സംഭവം. പരുക്കേറ്റവരെ ആദ്യം വെന്നിയൂര്‍ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിന്നീട് ഇവിടെ നിന്നും കോട്ടക്കലിലെ ആശുപത്രിയിലേക്ക് മാറ്റി. തിരൂരങ്ങാടി ജോയിന്റ് ആര്‍ടിഒ ഇന്‍ ചാര്‍ജ് സി കെ സുല്‍ഫികര്‍ അപകട സ്ഥലവും പരുക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിച്ചു.
കോട്ടക്കലില്‍ നിന്ന് പരപ്പനങ്ങാടിയിലേക്ക് പോകുന്ന എന്‍ കെ ബി ബസില്‍ നിന്നാണ് വിദ്യാര്‍ഥിനികള്‍ തെറിച്ച് വീണത്. മുന്‍ വശത്തെ വാതിലിലൂടെ കുട്ടികള്‍ പുറത്തേക്ക് വീഴുകയായിരുന്നു. ബസ് അമിത വേഗതയിലായിരുന്നുവെന്ന് നാട്ടുകാര്‍ പറഞ്ഞു.
Keywords: Malayalam, News, Kerala, Students, Bus, Injured, Hospital, Accident, Falling, Malappuram: Students injured after falling from running bus.
Powered by Info News For You

Comments
Post a Comment