Found Dead | ബെംഗ്‌ളൂറില്‍ മലയാളി യുവതിയെ കിടപ്പുമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

ബെംഗ്‌ളൂറു: (www.kvartha.com) മലയാളി യുവതിയെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കളമശ്ശേരി ലക്ഷ്മിഭവനത്തില്‍ ശ്രീനിവാസന്റെ മകള്‍ നീതു (27) ആണ് മരിച്ചത്. കിടപ്പുമുറിയില്‍ തൂങ്ങി മരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ബസവനഗര്‍ എസ്എല്‍വി റസിഡന്‍സി അപാര്‍ട്‌മെന്റിലാണ് സംഭവം.

ആന്ധ്ര റാത്തൂര്‍ സ്വദേശിയായ ഭര്‍ത്താവ് ശ്രീകാന്തും നീതുവും ഐടി മേഖലയിലാണ് ജോലി ചെയ്യുന്നത്. ഇരുവരും തമ്മില്‍ കഴിഞ്ഞ ദിവസം തര്‍ക്കമുണ്ടായിരുന്നുവെന്നാണ് വിവരം. തുടര്‍ന്ന് മുറിയില്‍ കയറി വാതിലടച്ച നീതുവിനെ വെളുപ്പിനാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. 

ജീവന്‍ബീമനഗര്‍ പൊലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം സി വി രാമന്‍ നഗര്‍ ആശുപത്രിയിലെ പോസ്റ്റുമോര്‍ടത്തിന് ശേഷം ഓള്‍ ഇന്‍ഡ്യ കെഎംസിസി പ്രവര്‍ത്തകരുടെ സഹായത്തോടെ നാട്ടിലേക്ക് കൊണ്ടുപോയി. ദമ്പതികള്‍ക്ക് ഒന്നര വയസ്സുള്ള മകളുണ്ട്. കുട്ടി കളമശേരിയിലെ നീതുവിന്റെ വീട്ടിലായിരുന്നു. മാതാവ്: അജിത, സഹോദരന്‍: നിതിന്‍.

News, National, Found Dead, Hanged, Child, Couple, Clash, Police, Postmortem, National-News, Bengaluru: Malayali Woman found dead in Home.


Keywords: News, National, Found Dead, Hanged, Child, Couple, Clash, Police, Postmortem, National-News, Bengaluru: Malayali Woman found dead in Home.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?