Flats Leaking | ഉദഘടന നടനനടട 2 മസ മതര; കടടയതത ലഫ ഫളററകള ചരനനലകകനനനന പരതയമയ തമസതതനതതയവര

കോട്ടയം: (www.kvartha.com) മുഖ്യമന്ത്രി പിണറായി വിജയന്‍ വിജയപുരത്ത് രണ്ടു മാസം മുമ്പ് ഉദ്ഘാടനം ചെയ്ത ലൈഫ് ഫ്‌ളാറ്റുകള്‍ ചോര്‍ന്നൊലിക്കുന്നു. ചോര്‍ചയെ കുറിച്ച് താമസക്കാര്‍ ഒരാഴ്ച മുമ്പ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കോട്ടയം ജില്ലാ കലക്ടര്‍ തന്നെ നടപടിക്ക് നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ കലക്ടറുടെ ഇടപെടലിന് ശേഷം കാട്ടിക്കൂട്ടലിന് വേണ്ടി പണി നടത്തി ലൈഫ് മിഷന്‍ അധികൃതര്‍ മടങ്ങിയെന്നാണ് പരാതി. 

പിന്നാലെ പെയ്ത ആദ്യ മഴയില്‍ തന്നെ വീണ്ടും ഫ്‌ളാറ്റുകള്‍ ചോരുകയാണ്. മൂന്നും നാലും നിലകളിലെ വീടുകളിലാണ് മഴ വെളളം ഒലിച്ചിറങ്ങി താമസം ദുഷ്‌കരമായത്. ഒരാഴ്ച മുമ്പ് തന്നെ പ്രശ്‌നം കലക്ടറുടെ ശ്രദ്ധയില്‍പെടുത്തിയിരുന്നു. ലൈഫ് മിഷന്‍ അധികൃതര്‍ സ്ഥലത്തെത്തി അറ്റകുറ്റപ്പണികള്‍ നടത്തി മടങ്ങുകയും ചെയ്തു. എന്നിട്ടും ചോര്‍ച മാറിയിട്ടില്ലെന്ന് ഫ്‌ലാറ്റിലെ താമസക്കാര്‍ പറയുന്നു.

ഏപ്രില്‍ 8 ന് സംസ്ഥാനമെമ്പാടുമായി മുഖ്യമന്ത്രി ഉദ്ഘാടനം നിര്‍വഹിച്ച് നല്‍കിയ നാല് ലൈഫ് ഫ്‌ളാറ്റ് സമുച്ചയങ്ങളിലൊന്നാണ് കോട്ടയം വിജയപുരത്തേത്. ആകെയുളള 42 ഫ്‌ളാറ്റുകളില്‍ 28 എണ്ണത്തില്‍ ആളുകള്‍ താമസം തുടങ്ങിയതിന് പിന്നാലെയാണ് ചോര്‍ചയും തുടങ്ങിയത്. വീടുകളുടെ നിര്‍മാണത്തിന് ആവശ്യമായ സാമഗ്രികളുടെ ഗുണനിലവാരത്തിലാണ് താമസക്കാര്‍ ഇപ്പോള്‍ സംശയം പ്രകടിപ്പിക്കുന്നത്. 

ഇതിനിടെ ഫ്‌ളാറ്റിലെ ചോര്‍ച ശ്രദ്ധയില്‍പെട്ടതിന് പിന്നാലെ നിര്‍മാണത്തില്‍ അഴിമതി നടന്നെന്നാരോപിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സ്ഥലത്ത് പ്രതിഷേധം സംഘടിപ്പിച്ചു.

News, Kerala, Kerala-News, Kottayam-News, Kottayam, Life Mission, Flats, Leak, CM, Inauguration, News-Malayalam, Kottayam: Life Mission Flats Leaking


Keywords: News, Kerala, Kerala-News, Kottayam-News, Kottayam, Life Mission, Flats, Leak, CM, Inauguration, News-Malayalam, Kottayam: Life Mission Flats Leaking


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?