Arrested | 'ഒരു ലക്ഷം രൂപ കൈക്കൂലി വാങ്ങി'; കേന്ദ്ര ജിഎസ്ടി സൂപ്രണ്ട് അറസ്റ്റില്‍
തിരുവനന്തപുരം: (www.kvartha.com) ഒരു ലക്ഷം രൂപ കൈക്കൂലി വാങ്ങിയെന്ന കേസില്‍ കേന്ദ്ര ജിഎസ്ടി സൂപ്രണ്ട് അറസ്റ്റില്‍. വയനാട് കല്‍പ്പറ്റ സിജിഎസ്ടി സൂപ്രണ്ട് പര്‍വീന്തര്‍ സിങിനെയാണ് വിജിലന്‍സ് അറസ്റ്റ് ചെയ്തത്. ഇതാദ്യമായാണ് കേന്ദ്ര സര്‍കാര്‍ ജീവനക്കാരനെ വിജിലന്‍സ് കൈക്കൂലി കേസില്‍ അറസ്റ്റ് ചെയ്തതെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.
പൊലീസ് പറയുന്നത്: ഒരു കരാറുകാരന്‍ നികുതിയായി നേരത്തെ ഒമ്പത് ലക്ഷം രൂപ അടച്ചിരുന്നു. ഇയാളില്‍ നിന്ന് 10 ലക്ഷം രൂപ അധികം അടയ്ക്കണമെന്ന് ജിഎസ്ടി വകുപ്പ് നോടീസ് നല്‍കി. അത്രയും തുക അടയ്ക്കേണ്ടതില്ലെന്നായിരുന്നു കരാറുകാരന്റെ അവകാശ വാദം.
ഒരു ലക്ഷം രൂപ കൈക്കൂലി നല്‍കിയാല്‍ നികുതി കുറച്ച് തരാമെന്ന സൂപ്രണ്ടിന്റെ നിലപാട് കരാറുകാരന്‍ വിജിലന്‍സിനെ അറിയിച്ചു. വിജിലന്‍സ് നല്‍കിയ പണവുമായി പര്‍വീന്തര്‍ സിങിനെ കാണാന്‍ കരാറുകാരന്‍ എത്തുകയും പണം പര്‍വീന്തര്‍ സിങ് കൈപ്പറ്റുകയും ചെയ്തു. ഇതിന് പിന്നാലെയാണ് ഇയാളെ വിജിലന്‍സ് അറസ്റ്റ് ചെയ്തത്.
Keywords: Thiruvananthapuram, News, Kerala, Arrest, Arrested, Case, Crime, Bribe, Thiruvananthapuram.
Powered by Info News For You
.jpg)
Comments
Post a Comment