Arrested | നിരോധിത പുകയില ഉത്പന്നങ്ങളുടെ വില്‍പന; 70കാരി അറസ്റ്റില്‍, ഈടാക്കുന്നത് മൂന്നിരട്ടി വില
തൃശൂര്‍: (www.kvartha.com) നിരോധിത പുകയില ഉത്പന്നങ്ങള്‍ വില്‍പന നടത്തുന്നുവെന്ന സംഭവത്തില്‍ 70കാരി അറസ്റ്റില്‍. എരുമപ്പെട്ടി പഞ്ചായത് പരിധിയില്‍പെട്ട ബീവിയാണ് അറസ്റ്റിലായത്. രഹസ്യന്വേഷണ വിഭാഗത്തിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ എസ്‌ഐ കെപി ഷിബുവിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് പുകയില ഉല്‍പന്നങ്ങള്‍ പിടികൂടിയത്.
പൊലീസ് പറയുന്നത്: കരിയന്നൂരുള്ള വീട് കേന്ദ്രീകരിച്ചാണ് ബീവി നിരോധിച്ച ലഹരി ഉത്പന്നമായ ഹാന്‍സ് വില്‍പന നടത്തിയിരുന്നത്. തമിഴ്നാട്ടില്‍ നിന്ന് എത്തിക്കുന്ന പുകയില വസ്തുക്കള്‍ മൂന്നിരട്ടി വില ഈടാക്കിയാണ് വില്‍പന.
വിദ്യാര്‍ഥികള്‍ക്കും യുവാക്കള്‍ക്കും അയല്‍ സംസ്ഥാന തൊഴിലാളികള്‍ക്കുമാണ് വില്‍പന നടത്തുന്നത്. ചാക്കുകളിലാക്കിയാണ് ഹാന്‍സ് ബീവിയുടെ വീട്ടില്‍ സൂക്ഷിച്ചിരുന്നത്.
Keywords: Thrissur, News, Kerala, Arrest, Arrested, Police, Arrest, Arrested, Elderly woman, Pan masala products, Thrissur: Illegal pan masala products seized; 70 year old woman arrested.
Powered by Info News For You

Comments
Post a Comment