Arrested | പുനലൂരില്‍ കുത്തേറ്റ് ചികിത്സയില്‍ കഴിഞ്ഞിരുന്ന ബിജെപി പ്രവര്‍ത്തകന്‍ മരിച്ചു; 2 പേര്‍ അറസ്റ്റില്‍
കൊല്ലം: (www.kvartha.com) പുനലൂരില്‍ കുത്തേറ്റ് ചികിത്സയില്‍ കഴിഞ്ഞിരുന്ന ബിജെപി പ്രവര്‍ത്തകന്‍ മരിച്ചു. പുനലൂര്‍ കക്കോട് സ്വദേശി സുമേഷ് (44) ആണ് മരിച്ചത്. തിരുവനന്തപുരം മെഡികല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവേ ശനിയാഴ്ച രാത്രിയായിരുന്നു മരണം. ബിജെപിയുടെ പ്രാദേശിക നേതാവാണ് മരിച്ച സന്തോഷ്.
പൊലീസ് പറയുന്നത്: മുന്‍ വൈരാഗ്യത്തെ തുടര്‍ന്നുള്ള തര്‍ക്കമാണ് കത്തിക്കുത്തില്‍ കലാശിച്ചത്. സംഭവത്തില്‍ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. നിതിന്‍, സജികുമാര്‍ എന്നിവരാണ് പിടിയിലായത്. ഇവര്‍ക്കെതിരെ കൊലക്കുറ്റം ചുമത്തും. ലൈബ്രറി ആഘോഷത്തെ തുടര്‍ന്നുണ്ടായ തര്‍ക്കമാണ് പ്രശ്‌നങ്ങളുടെ തുടക്കം.
ലൈബ്രറി ആഘോഷവുമായി ബന്ധപ്പെട്ട് തര്‍ക്കത്തിനിടെ വിജു എന്ന വ്യക്തി വാര്‍ഡ് കൗന്‍സിലറെ മര്‍ദിച്ചിരുന്നു. മര്‍ദ്ദനമേറ്റ കൗണ്‍സിലറും സുഹൃത്തുക്കളും പിന്നീട് വിജുവിനെ മര്‍ദിക്കാനായി സംഘം ചേര്‍ന്ന് പോവുകയായിരുന്നു. വിജുവും സന്തോഷും മദ്യപിച്ചിരിക്കെയാണ് കൗന്‍സിലറുടെ നേതൃത്വത്തിലുള്ള സംഘം ഇവരുടെ അടുത്തേക്ക് എത്തിയത്. തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ സന്തോഷിന് കുത്തേല്‍ക്കുകയായിരുന്നു.
Keywords: News, Kerala, Kerala-News, Kollam, BJP Worker, Injured, Clash, Died, Treatment, Arrested, Accused, Police, News-Malayalam, Kollam: BJP worker injured in clash died while undergoing treatment.
Powered by Info News For You
.jpg)
Comments
Post a Comment