Accidental Death | നടന്‍ ഓടിച്ച കാര്‍ ബൈകിലിടിച്ച് യുവ സംവിധായകന് ദാരുണാന്ത്യം

ചെന്നൈ: (www.kvartha.com) നടന്‍ ഓടിച്ച കാറിടിച്ച് തമിഴിലെ യുവ സംവിധായകന്‍ ശരണ്‍ രാജ് (29) മരിച്ചു. ചെന്നൈയിലെ കെകെ നഗറില്‍ കഴിഞ്ഞ ദിവസം രാത്രിയായിരുന്നു അപകടം. തമിഴ് നടന്‍ പളനിയപ്പന്റെ കാറും ശരണ്‍ സഞ്ചരിച്ച ബൈകും കൂട്ടിയിടിച്ചായിരുന്നു അപകടം.

മധുരവോയലിലെ ധനലക്ഷ്മി സ്ട്രീറ്റിലായിരുന്നു ശരണ്‍ രാജ് താമസിച്ചിരുന്നത്. ഇവിടേക്ക് പോകുമ്പോള്‍ കെകെ നഗറിന് സമീപം രാത്രി 11.30 മണിയോടെയായിരുന്നു സംഭവം. സംഭവസ്ഥലത്തുവെച്ച് തന്നെ ശരണ്‍ രാജ് മരിച്ചെന്നാണ് വിവരം. 

പോസ്റ്റുമോര്‍ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. അതേസമയം, അപകടസമയത്ത് പളനിയപ്പന്‍ മദ്യപിച്ചിരുന്നതായി റിപോര്‍ടുണ്ട്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

പ്രശസ്ത സംവിധായകന്‍ വെട്രിമാരന്റെ സഹായി ആയി പ്രവര്‍ത്തിച്ചിരുന്ന ശരണ്‍, വെട്രിമാരന്റെ അസുരന്‍, വടചെന്നൈ തുടങ്ങിയ സിനിമകളില്‍ സംവിധായകനായിരുന്നു. വടചെന്നൈ, അസുരന്‍ എന്നീ ചിത്രങ്ങളില്‍ സഹനടനായി അഭിനയിച്ചിട്ടുമുണ്ട്. പളനിയപ്പന്‍ ഒടുവില്‍ അഭിനയിച്ചത് രജനി മുരുകന്‍, ചന്ദ്രമുഖി-2 എന്നീ ചിത്രങ്ങളാണ്.

News, National, National-News, Accident-News, Vetri Maaran, Associate Director, Saran Raj, Accidental Death, Car Accident, Vetri Maaran's associate director, Saran Raj, died in a car accident.


Keywords: News, National, National-News, Accident-News, Vetri Maaran, Associate Director, Saran Raj, Accidental Death, Car Accident, Vetri Maaran's associate director, Saran Raj, died in a car accident.



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?