Accidental Death | വറലയ 'ദല സ ബര ലഗത ഹ ഭയ' മമന പരകടട ദവരജ പടടല റഡപകടതതല മരചച; അനശചന രഖപപടതത ഛതതസഗഢ മഖയമനതര

റായ്പുര്‍: (www.kvartha.com) വൈറലായ 'ദില്‍ സേ ബുരാ ലഗ്താ ഹെ ഭായ്' മെമിന് പേരുകേട്ട പ്രശസ്ത യൂട്യൂബര്‍ ദേവരാജ് പട്ടേല്‍ (22) റോഡപകടത്തില്‍ മരിച്ചു. തിങ്കളാഴ്ച ഉച്ചയോടെ വീഡിയോ ഷൂടിന് ശേഷം ന്യൂ റായ്പൂരില്‍ നിന്ന് തിരികെ വീട്ടിലേക്ക് വരും വഴിയാണ് അപകടം നടന്നത്. 

രാകേഷ് മന്‍ഹര്‍ എന്ന സുഹൃത്തുമൊത്ത് ദേവരാജ് ബൈകില്‍ സഞ്ചരിക്കുകയായിരുന്നു. രാകേഷാണ് ബൈക് ഓടിച്ചിരുന്നത്. ദേവരാജ് പിന്നിലായിരുന്നു. ഇരുവരും സഞ്ചരിച്ചിരുന്ന ബൈകിന്റെ ഹാന്‍ഡില്‍ ട്രകുമായി ഇടിക്കുകയും ബൈകിന്റെ നിയന്ത്രണം നഷ്ടപ്പെടുകയുമായിരുന്നു. തുടര്‍ന്ന് ബൈക് മറിഞ്ഞ് ഇരുവരും റോഡിലേക്ക് തെറിച്ചുവീഴുകയായിരുന്നു. ട്രകിന്റെ പിന്നിലെ ചക്രത്തിനടിയിലേക്ക് വീണ ദേവരാജ് സംഭവസ്ഥലത്തുതന്നെ മരിച്ചു.

തെലിബന്ധയ്ക്ക് സമീപം അഗര്‍സന്‍ ധാമിലെ ദേശീയപാതയില്‍ ഉച്ചയ്ക്ക് 3.30നാണ് അപകടം സംഭവിച്ചത്. ട്രക് ഡ്രൈവര്‍ രാഹുല്‍ മണ്ഡലിനെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.

ആരാധകരും സഹ യൂട്യൂബര്‍മാരും സോഷ്യല്‍ മീഡിയയില്‍ ദുഃഖത്തിന്റെയും ഒന്നിച്ചുള്ള പ്രിയപ്പെട്ട ഓര്‍മകളും പങ്കിട്ടു. ഓണ്‍ലൈന്‍ സമൂഹത്തെ ഞെട്ടിച്ച ഹൃദയഭേദകമായ ദേവരാജിന്റെ മരണവാര്‍ത്തയറിഞ്ഞ് ഛത്തീസ്ഗഢ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേല്‍ അനുശോചനം രേഖപ്പെടുത്തി. 

'ഇത്രയും ചെറുപ്പത്തില്‍ അവിശ്വസനീയമായ പ്രതിഭയുടെ നഷ്ടം അങ്ങേയറ്റം ദാരുണമാണ്. അദ്ദേഹത്തിന്റെ കുടുംബത്തിനും പ്രിയപ്പെട്ടവര്‍ക്കും ഈ വിയോഗം താങ്ങാന്‍ ദൈവം ശക്തി നല്‍കട്ടെ. ഓം ശാന്തി.'- ഹൃദയസ്പര്‍ശിയായ ട്വീറ്റില്‍ അദ്ദേഹം എഴുതി.

2020 ഓഗസ്റ്റ് മുതല്‍ യൂട്യൂബില്‍ സജീവമായിരുന്ന ദേവരാജിന് 4,40,000 സബ്‌സ്‌ക്രൈബര്‍മാരാണ് ഉണ്ടായിരുന്നത്. 108 വീഡിയോകളില്‍ നിന്നായി 888 മില്യന്‍ വ്യൂസാണ് ചാനലിന് ഉണ്ടായിരുന്നത്.

News, National, National-News, Accident-News, YouTuber, Devraj Patel, Bike Accident, Raipur, Chhattisgarh, CM, ‘Dil Se Bura’ fame YouTuber Devraj Patel dies in accident in Raipur. Chhattisgarh CM mourns demise.


Keywords: News, National, National-News, Accident-News, YouTuber, Devraj Patel, Bike Accident, Raipur, Chhattisgarh, CM, ‘Dil Se Bura’ fame YouTuber Devraj Patel dies in accident in Raipur. Chhattisgarh CM mourns demise.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?