Accident | ലറയടചച ബക യതരകകരയ യവവ യവതയ മരചച

മംഗ്‌ളുറു: (www.kasargodvartha.com) ചികമംഗ്‌ളുറു താരികെരെ പൊലീസ് സ്റ്റേഷൻ പരിധിയിൽ കട്ടെഹോളെ ഗേറ്റിലുണ്ടായ വാഹന അപകടത്തിൽ രണ്ട് മോടോർ സൈകിൾ യാത്രക്കാർ മരിച്ചു. ബെനളെഹള്ളിയിലെ വിശ്വാസ് (24), ഗുണ്ടൽപേട്ടയിലെ ദീപിക (22) എന്നിവരാണ് മരിച്ചത്. ബെനളെഹള്ളിയിലേക്ക് പോവുകയായിരുന്ന ബൈകിൽ എതിരെ വന്ന ലോറി ഇടിച്ചാണ് അപകടമുണ്ടായത്.

News, Kasaragod, Kerala, Accident, Chikkamagaluru, Obituary, Hospital, Dead Body, Police, Case, Investigation, 2 died in lorry-motorbike collision.

ഷിമോഗയിൽ ഒരു ഇന്റർവ്യൂ ഉള്ളതിനാൽ മറ്റൊരു വനിതാ സുഹൃത്തിനൊപ്പം ഗുണ്ടൽപേട്ടിൽ നിന്ന് തരികെരെയിൽ എത്തിയതായിരുന്നു ദീപിക. വിശ്വാസ്, സുഹൃത്ത് കാർത്തിക് എന്നിവർ രണ്ട് യുവതികളെയും തരികെരെയിൽ നിന്ന് ബെനളെഹള്ളിയിലേക്ക് രണ്ട് ബൈകുകളിലായി കൂട്ടിക്കൊണ്ട് പോകുകയായിരുന്നു.

കാർത്തിക്കും മറ്റൊരു യുവതിയും വീട്ടിലെത്തിയെങ്കിലും വിശ്വാസും ദീപികയും അപകടത്തിൽ പെടുകയായിരുന്നു. വിവരത്തെ തുടർന്ന് തരികരെ പൊലീസ് സ്ഥലത്തെത്തി മൃതദേഹങ്ങൾ താലൂക് ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ കേസെടുത്ത് അന്വേഷണം തുടരുകയാണ്.

Keywords: News, Kasaragod, Kerala, Accident, Chikkamagaluru, Obituary, Hospital, Dead Body, Police, Case, Investigation, 2 died in lorry-motorbike collision.
< !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?