Accident | കാർ നിയന്ത്രണം വിട്ട് റോഡരികിലേക്ക് മറിഞ്ഞ് വീട്ടമ്മ മരിച്ചു: സ്ത്രീകളും കുട്ടികളും അടക്കം കുടുംബത്തിലെ 8 പേർക്ക് പരുക്ക്

ബേക്കൽ: (www.kasargodvartha.com) ഇനോവ കാർ നിയന്ത്രണം വിട്ട് റോഡരികിലേക്ക് മറിഞ്ഞ് വീട്ടമ്മ മരിച്ചു. സ്ത്രീകളും കുട്ടികളും അടക്കം കുടുംബത്തിലെ എട്ടുപേർക്ക് പരുക്കേറ്റു. കാസർകോട്ടെ അബ്ദുല്ലയുടെ ഭാര്യയും മംഗ്ളുറു ബജ്പെ ഹൊസംഗടി സ്വദേശിനിയുമായ നഫീസ (80) ആണ് മരിച്ചത്. മംഗ്ളൂറിലെ ഉസ്മാന്റെ മകൾ തസ്കീന (17), ഫാസിൽ (27), അബ്ദുല്ലയുടെ മകൻ ഉമറുൽ ഫാറൂഖ് (40), ഇസ്മാഈലിന്റെ ഭാര്യ സുഹ്‌റ (56) എന്നിവരെ കാഞ്ഞങ്ങാട് മൻസൂർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇതിൽ രക്തസ്രാവത്തെ തുടർന്ന് സുഹ്‌റയെയും പരുക്ക് ഗുരുതരമായതിനാൽ തസ്‌കീനയെയും മംഗ്ളൂറിലെ ആശുപത്രിയിലേക്ക് മാറ്റി. പരുക്കേറ്റ മറ്റ് മൂന്ന് പേരെ പ്രഥമ ശുശ്രൂഷയ്ക്ക് ശേഷം വിട്ടയച്ചു. പള്ളിക്കര പൂച്ചക്കാട് തെക്കുപുറത്ത് വെള്ളിയാഴ്ച പുലർചെ 3.40 മണിയോടെയാണ് അപകടം. മടവൂരിൽ നിന്ന് തീർഥാടന യാത്ര കഴിഞ്ഞ് മടങ്ങുകയായിരുന്നു ഇവർ.

News, Accident, Car, Overturned, Died, Obituary, Bekal, Pallikkara, Bajpe, Hospital, Police, Woman died after car went out of control and overturned.

ഡ്രൈവർ ഉറങ്ങി പോയതാകാം അപകടത്തിന് കാരണമായതെന്നാണ് പൊലീസ് സംശയിക്കുന്നത്. അപകടത്തിൽ പരുക്കേറ്റവരെ മറ്റ് വാഹനയാത്രക്കാരും ഓടിക്കൂടിയ പ്രദേശവാസികളും ചേർന്ന് കാഞ്ഞങ്ങാട് മൻസൂർ ആശുപത്രിയിലെത്തിച്ചെങ്കിലും നഫീസയുടെ ജീവൻ രക്ഷിക്കാനായില്ല. പരുക്കേറ്റ മറ്റുള്ളവർ ഇതേ ആശുപത്രിയിൽ ചികിത്സയിലാണ്.

അപകട വിവരമറിഞ്ഞ് ബേക്കൽ പൊലീസും സ്ഥലത്തെത്തിയിരുന്നു. നഫീസയുടെ മൃതദേഹം കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റും. അപകടത്തിൽ ഇനോവ കാർ ഭാഗികമായി തകർന്നു.

Keywords: News, Accident, Car, Overturned, Died, Obituary, Bekal, Pallikkara, Bajpe, Hospital, Police,  Woman died after car went out of control and overturned.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?