Student Killed | രാത്രി കാംപസില്‍ ആനയുടെ മുന്നില്‍പെട്ടു; സലിം അലി ഇൻസ്റ്റിറ്റ്യൂടില്‍ പഠനത്തിനെത്തിയ രാജസ്താന്‍ സ്വദേശിയായ വിദ്യാര്‍ഥിക്ക് കാട്ടാനയുടെ ആക്രമണത്തില്‍ ദാരുണാന്ത്യം
പാലക്കാട്: (www.kvartha.com) കാട്ടാനയുടെ ആക്രമണത്തില്‍ പരുക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാര്‍ഥി മരിച്ചു. ആനക്കട്ടി സലിം അലി ഇൻസ്റ്റിറ്റ്യൂടില്‍ പഠനത്തിനെത്തിയ രാജസ്താന്‍ സ്വദേശി വിശാല്‍ ശ്രീമല്‍ (25) ആണ് പുലര്‍ചെ മരിച്ചത്. രാജസ്താനിലെ കോട്ട യൂനിവേഴ്‌സിറ്റിയില്‍ എം എസി വൈയ്ഡ് ലൈഫ് സയന്‍സിലെ വിദ്യാര്‍ഥിയാണ്.
കേരള - തമിഴ്‌നാട് അതിര്‍ത്തിയില്‍ തമിഴ്‌നാട്ടില്‍ വച്ചായിരുന്നു അപകടമുണ്ടായത്. ചൊവ്വാഴ്ച രാത്രി ഒന്‍പത് മണിയോടെയാണ് വിദ്യാര്‍ഥി കാട്ടാനയുടെ മുന്നില്‍പെട്ടത്. ആന എടുത്തെറിഞ്ഞാണ് വിശാലിന് ഗുരുതരമായി പരുക്കേറ്റത്. സാരമായി പരുക്കേറ്റ യുവാവിനെ കോട്ടത്തറ ഗവ.ട്രൈബല്‍ ആശുപത്രിയിലും പിന്നീട് കോയമ്പതൂരില്‍ ആശുപത്രിയിലും പ്രവേശിപ്പിച്ചിരുന്നു. പുലര്‍ചെ മരണത്തിന് കീഴടങ്ങി.
Keywords: News, Kerala-News, Kerala, News-Malayalam, Palakkad-News, Attack, Wild Elephant, Elephant, Killed, Youth, Student, Hospital, Treatment, Palakkad: Rajasthan native student died after Elephants' attack.
Powered by Info News For You
.jpg)
Comments
Post a Comment