SSLC Result | പറഞ്ഞതിലും ഒരുദിവസം മുന്നേ എസ് എസ് എല്‍ സി ഫലപ്രഖ്യാപനം; വെള്ളിയാഴ്ച ഉച്ചയ്ക്ക് 3മണിക്ക് പ്രസിദ്ധീകരിക്കുമെന്ന് മന്ത്രി വി ശിവന്‍കുട്ടി
തിരുവനന്തപുരം: (www.kvartha.com) ഈ വര്‍ഷത്തെ എസ് എസ് എല്‍ സി പരീക്ഷാഫലം മെയ് 19-ന് ഉച്ചയ്ക്ക് മൂന്ന് മണിക്ക് പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി. മെയ് 20 ന് ആയിരുന്നു നേരത്തെ നിശ്ചയിച്ചിരുന്നത്. ഹയര്‍ സെകന്‍ഡറി പരീക്ഷാഫലം 25-ന് തന്നെ പ്രഖ്യാപിക്കും.
കേരളത്തിലും ഗള്‍ഫിലും ലക്ഷദ്വീപിലുമായി 2,960 പരീക്ഷാ കേന്ദ്രങ്ങളില്‍ 4,19,554 വിദ്യാര്‍ഥികളാണ് ഇത്തവണ എസ് എസ് എല്‍ സി പരീക്ഷ എഴുതിയത്. ഇതില്‍ 2,13,801 പേര്‍ ആണ്‍കുട്ടികളും 2,05,561 പേര്‍ പെണ്‍കുട്ടികളുമാണ്. മാര്‍ച് 29നാണ് പരീക്ഷ അവസാനിച്ചത്.
പാഠ്യേതര വിഷയങ്ങളില്‍ മികവ് തെളിയിച്ച വിദ്യാര്‍ഥികള്‍ക്ക് ഇത്തവണ ഗ്രേസ് മാര്‍ക് നല്‍കുമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി നേരത്തേ അറിയിച്ചിരുന്നു. കോവിഡ് മഹാമാരി കാരണം കഴിഞ്ഞ രണ്ട് അധ്യയന വര്‍ഷങ്ങളിലും ഗ്രേസ് മാര്‍ക് നല്‍കിയിരുന്നില്ല. സംസ്ഥാന- ദേശീയ- അന്തര്‍ദേശീയ തല മത്സരങ്ങളിലെ മികവ്, സ്‌കൗട്‌സ് ആന്‍ഡ് ഗൈഡ്‌സ്, സ്റ്റുഡന്റ് പൊലീസ് കേഡറ്റ്, നാഷനല്‍ കേഡറ്റ് കോര്‍പ്‌സ്, ജൂനിയര്‍ റെഡ്‌ക്രോസ്, നാഷനല്‍ സര്‍വീസ് സ്‌കീം എന്നിവയാണ് ഗ്രേസ് മാര്‍കിനായി പരിഗണിക്കുക.
സ്‌കൂള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട മുഴുവന്‍ ക്രമീകരണങ്ങളും മെയ് 27-ന് മുന്‍പുതന്നെ പൂര്‍ത്തിയാക്കണമെന്ന് മന്ത്രി നിര്‍ദേശം നല്‍കി. ജൂണ്‍ ഒന്നിന് സ്‌കൂള്‍ തുറക്കും. ഈ വര്‍ഷത്തെ പ്രവേശനോത്സവത്തിന്റെ ഔദ്യോഗിക ഉദ് ഘാടനം തിരുവനന്തപുരം മലയിന്‍കീഴ് ബോയ്സ് എല്‍പി സ്‌കൂളില്‍ വെച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. മറ്റ് മന്ത്രിമാര്‍ അതാത് ജില്ലകളില്‍ പങ്കെടുക്കും.
Keywords: SSLC Result will be Announced on Friday, Thiruvananthapuram, News, Education, SSLC Result, Minister, V Sivakumar, Students, Kerala.
Powered by Info News For You
കേരളത്തിലും ഗള്‍ഫിലും ലക്ഷദ്വീപിലുമായി 2,960 പരീക്ഷാ കേന്ദ്രങ്ങളില്‍ 4,19,554 വിദ്യാര്‍ഥികളാണ് ഇത്തവണ എസ് എസ് എല്‍ സി പരീക്ഷ എഴുതിയത്. ഇതില്‍ 2,13,801 പേര്‍ ആണ്‍കുട്ടികളും 2,05,561 പേര്‍ പെണ്‍കുട്ടികളുമാണ്. മാര്‍ച് 29നാണ് പരീക്ഷ അവസാനിച്ചത്.
സ്‌കൂള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട മുഴുവന്‍ ക്രമീകരണങ്ങളും മെയ് 27-ന് മുന്‍പുതന്നെ പൂര്‍ത്തിയാക്കണമെന്ന് മന്ത്രി നിര്‍ദേശം നല്‍കി. ജൂണ്‍ ഒന്നിന് സ്‌കൂള്‍ തുറക്കും. ഈ വര്‍ഷത്തെ പ്രവേശനോത്സവത്തിന്റെ ഔദ്യോഗിക ഉദ് ഘാടനം തിരുവനന്തപുരം മലയിന്‍കീഴ് ബോയ്സ് എല്‍പി സ്‌കൂളില്‍ വെച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. മറ്റ് മന്ത്രിമാര്‍ അതാത് ജില്ലകളില്‍ പങ്കെടുക്കും.
Keywords: SSLC Result will be Announced on Friday, Thiruvananthapuram, News, Education, SSLC Result, Minister, V Sivakumar, Students, Kerala.
Powered by Info News For You

Comments
Post a Comment