Royal Family |ജനാധിപത്യ പ്രക്രിയയില്‍ പങ്കാളികളായി മൈസൂര്‍ രാജ കുടുംബാംഗങ്ങള്‍

മൈസൂറു: (www.kasargodvartha.com) മൈസൂര്‍ രാജ കൊട്ടാരം അനന്തരാവകാശികള്‍ ബുധനാഴ്ച അഗ്രഹാര ശ്രീകാന്ത സ്‌കൂള്‍ പോളിംഗ് ബൂതിലെത്തി ജനാധിപത്യ പ്രക്രിയയില്‍ പങ്കാളികളായി. മുതിര്‍ന്ന അംഗം പ്രമോദ ദേവി വഡിയാര്‍, ഇളം മുറയിലെ യദുവീര്‍ കൃഷ്ണദത്ത ചാമരാജ വഡിയാര്‍, ഭാര്യ ത്രിശിഖ കുമാരി എന്നിവരാണ് വോട് രേഖപ്പെത്തിയത്. 

പ്രമോദ ദേവി സ്‌കൂള്‍ മുറ്റത്ത് കാറില്‍ വന്നിറങ്ങി ക്യൂവില്‍ നിന്നെങ്കിലും തന്റെ ഊഴമെത്തിയപ്പോഴേക്കും വോട് ചെയ്യാനാവാതെ മടങ്ങി. തിരിച്ചറിയല്‍ രേഖ മറന്നതായിരുന്നു കാരണം. കൊട്ടാരം പരിചാരകനെ വിളിച്ച് ഐഡന്റിറ്റി കാര്‍ഡ് കൊണ്ടുവരാന്‍ ആവശ്യപ്പെട്ട 'രാജ്ഞി' അര മണിക്കൂറോളം കാറില്‍ കാത്തിരുന്നു.

Manglore, News, Top-Headlines, National, Karnataka, Royal Family, Karnataka Election, Pramoda Devi, Vote, Karnataka Election 2023 Voting: Rajmata Pramoda Devi Wadiyar Arrives To Cast Her Vote.

വോട് ചെയ്യാന്‍ തിടുക്കത്തില്‍ ഇറങ്ങിതതിനാലാണ് തിരിച്ചറിയല്‍ രേഖ മറന്നതെന്ന് അവര്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. വോട് ചെയ്തിറങ്ങിയ യദുവീര്‍ കൃഷ്ണദത്ത-ത്രിശിഖ കുമാരി ദമ്പതികള്‍ക്കൊപ്പം തിരഞ്ഞെടുപ്പ് ഡ്യൂടിയിലുള്ളവര്‍ സെല്‍ഫിയെടുത്തു.

Manglore, News, Top-Headlines, National, Karnataka, Royal Family, Karnataka Election, Pramoda Devi, Vote, Karnataka Election 2023 Voting: Rajmata Pramoda Devi Wadiyar Arrives To Cast Her Vote.

Keywords: Manglore, News, Top-Headlines, National, Karnataka, Royal Family, Karnataka Election, Pramoda Devi, Vote, Karnataka Election 2023 Voting: Rajmata Pramoda Devi Wadiyar Arrives To Cast Her Vote.



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?