Road Camera | റോഡ് കാമറയില്‍ പിഴ 20 മുതല്‍; ഇരുചക്ര വാഹനത്തില്‍ 12 വയസില്‍ താഴെയുള്ള കുട്ടിക്ക് ഇളവ്
തിരുവനന്തപുരം: (www.kvartha.com) റോഡ് കാമറയില്‍ കുടുങ്ങിയാല്‍ 20 മുതല്‍ പിഴ ഈടാക്കും. റോഡ് കാമറ പദ്ധതി അഴിമതി ആരോപണക്കുരുക്കിലായെങ്കിലും നിയമലംഘകരെ കണ്ടെത്തി പിഴ ഈടാക്കുന്നത് നേരത്തേ നിശ്ചയിച്ചതു പോലെ ഈ മാസം 20നു തന്നെ ആരംഭിക്കുമെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. 19 വരെ ബോധവല്‍ക്കരണത്തിനായി പിഴ ഈടാക്കില്ല.
ഇരുചക്ര വാഹനത്തില്‍ മൂന്നാമനായി 12 വയസില്‍ താഴെയുള്ള കുട്ടിയാണ് യാത്ര ചെയ്യുന്നതെങ്കില്‍ പിഴയില്‍നിന്ന് ഒഴിവാക്കും. ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കാന്‍ 10ന് ഉന്നതതലയോഗം മന്ത്രി ആന്റണി രാജുവിന്റെ സാന്നിധ്യത്തില്‍ ചേരും. പിഴയില്‍നിന്നു കുട്ടികളെ ഒഴിവാക്കണമെന്നാവശ്യപ്പെട്ടു കേന്ദ്രത്തെ സമീപിക്കാനാണ് നേരത്തേ ആലോചിച്ചിരുന്നത്.
കാമറ പദ്ധതി കഴിഞ്ഞ 20നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തത്. തുടക്കത്തില്‍ ഓരോ ദിവസവും നാലര ലക്ഷത്തോളം നിയമലംഘനങ്ങള്‍ കാമറകള്‍ കണ്ടെത്തി സെര്‍വറില്‍ എത്തിച്ചു. എന്നാല്‍, ഇതു ക്രമേണ കുറയുകയാണ്.
വെള്ളിയാഴ്ച 2.65 ലക്ഷം നിയമലംഘനങ്ങളാണ് 726 കാമറകളിലൂടെ കണ്ടെത്തിയത്. വാഹനയുടമകള്‍ കാമറയുണ്ടെന്ന ബോധ്യത്തില്‍ നിയമം പാലിച്ചു തുടങ്ങിയെന്നാണ് മോടോര്‍ വാഹനവകുപ്പിന്റെ വിലയിരുത്തല്‍.
Keywords: News, Kerala-News, Pinarayi Vijayan, CM, Top Headlines, Trending, Traffic, MVD, Kerala, Thiruvananthapuram, Thiruvananthapuram-News, Road violation detected through road camera will be fined from may 20
Powered by Info News For You
.jpg)
Comments
Post a Comment