Rain | കാറ്റും മഴയും വ്യാപകമായ നാശം വിതച്ചു; വീടുകൾ തകർന്നു; വൈദ്യുതി ബന്ധങ്ങൾ താറുമാറായി; വാഹനഗതാഗതവും മുടങ്ങി
/ സുധീഷ് പുങ്ങംചാൽ
വെള്ളരിക്കുണ്ട്: (www.kasargodvartha.com) വ്യാഴാഴ്ച ഉച്ചകഴിഞ്ഞുണ്ടായ ശക്തമായ കാറ്റിലും മഴയിലും കൊന്നക്കാട് വ്യാപകമായ നാശനഷ്ടം. നിരവധി വീടുകൾ തകർന്നു. വൈദ്യുതി ബന്ധം താറുമാറായി. ഗതാഗതവും മുടങ്ങി. കൊന്നക്കാട് തേങ്കയം റോഡിൽ മരങ്ങൾക്ക് ഒപ്പം വൈദ്യുതി തൂണുകളും മറിഞ്ഞ് വീണതിനാൽ ഈഭാഗത്തേക്കുള്ള വാഹനഗതാഗതം തടസപ്പെട്ടിരിക്കുകയാണ്.
നാട്ടുകാരുടെ ശ്രമഫലമായി ചെറുവാഹനങ്ങൾക്ക് കടന്നു പോകുവാൻ സൗകര്യം ഒരുക്കിയിട്ടുണ്ട്. കൊന്നക്കാട് കോളനിയിൽ തെങ്ങ് കടപുഴകി വീണ് മൈമൂന എന്ന സ്ത്രീയുടെ വീട് തകർന്നു. അപകടസമയത്ത് ചെറിയ കുട്ടികൾ ഉൾപെടെ ഉള്ളവർ വീടിനകത്ത് ഉണ്ടായിരുന്നുവെങ്കിലും ആർക്കും പരുക്കില്ല. വീടിന്റ അടുക്കള ഭാഗം പൂർണമായും തകർന്നു. ഭക്ഷണസാധനങ്ങൾ ഉൾപെടെയുള്ള നശിച്ചു.
കൊന്നക്കാട്ടെ ബളാൽ പഞ്ചായതിന്റെ ഗ്രന്ഥലയത്തിന്റെ മേൽക്കൂര കാറ്റിൽ നിലം പൊത്തി. പുഴക്കര യൂസഫിന്റെ വീടിന് മുകളിലേക്ക് തെങ്ങ് കടപുഴകിവീണു. കൊന്നക്കാട് ബസ് സ്റ്റാൻഡിനകത്തെ തണൽ മരങ്ങൾ കടപുഴകി. ഈ സമയത്ത് ഇവിടെ ബസുകൾ പാർക് ചെയ്തിരുന്നുവെങ്കിലും അപകടം ഉണ്ടായില്ല. വള്ളിക്കടവിൽ നിർത്തിയിട്ട കാറിന് മുകളിലേക്ക് മരം പൊട്ടി വീണു. വള്ളിക്കടവ് സ്കൂൾ ജൻക്ഷൻ മുതൽ കൊന്നക്കാട് ടൗൺ വരെയുള്ള പ്രധാനറോഡിൽ മരങ്ങൾ പൊട്ടി വീണതിനാൽ ഏറെ നേരം വാഹനഗതാഗതം തടസപ്പെട്ടു.
നിരവധി വീടുകൾക്കും കാർഷിക വിളകൾക്കും കാറ്റ് നാശം വിതച്ചു. വെള്ളിയാഴ്ച രാവിലെ റവന്യൂ വകുപ്പ് ഉദ്യോഗസ്ഥർ കാറ്റും മഴയും നാശം വിതച്ച പ്രദേശങ്ങൾ സന്ദർശിച്ചു നഷ്ടങ്ങൾ വിലയിരുത്തുമെന്ന് ജില്ലാ കലക്ടറുടെ ഓഫീസ് അറിയിച്ചു. വേനൽ മഴ നാശം വിതച്ച പ്രദേശങ്ങൾ ബളാൽ പഞ്ചായത് പ്രസിഡന്റ് രാജു കട്ടക്കയം, ബ്ലോക് പഞ്ചായത് അംഗം ഷോബി ജോസഫ്, പഞ്ചായത് അംഗങ്ങളായ ബിൻസി ജെയിൻ, മോൻസി ജോയ്, പി സി രഘുനാഥൻ നായർ, ദേവസ്യ തറപ്പേൽ എന്നിവർ സന്ദർശിച്ചു. നാട്ടുകാരുടെ നേതൃത്വത്തിൽ രാത്രി വൈകിയും സേവനപ്രവൃത്തികൾ നടന്നുവരികയാണ്. കാറ്റും മഴയും നാശം വിതച്ചവരുടെ കൂടുതൽ വിവരങ്ങൾ കൂടി ലഭിക്കാനുണ്ട്.
Keywords: News, Kasaragod, Kerala, Vellarikkund, Rain, Damage, Natives, Vehicles, Rains, winds cause widespread damage.
< !- START disable copy paste -->
Powered by Info News For You

Comments
Post a Comment